MollywoodLatest NewsCinemaNewsEntertainment

കോൺഗ്രസിലേക്കെന്ന് പ്രചാരണം: നടി അനുശ്രീയുടെ പ്രതികരണം

രമേഷ് പിഷാരടിക്കും, ഇടവേള ബാബുവിനും പിന്നാലെ സിനിമാ രംഗത്തെ പല പ്രമുഖരും കോൺഗ്രസിലേക്കെന്ന നടൻ ധർമ്മജൻ ബോൾഗാട്ടിയുടെ പ്രസ്താവന വന്നതിനു ശേഷം അത് ആരെല്ലാമാണെന്ന് അറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

ഇതിനിടെയാണ് ‘നടി അനുശ്രീയും കോൺഗ്രസിലേക്ക്’ എന്ന സൈബർ പ്രചാരണം ആരംഭിച്ചത്. എന്നാൽ സോഷ്യൽ മീഡിയയിലൂടെ താരം ഇതിനോട് പ്രതികരിച്ചു. ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ‘ധർമ്മജൻ ഇഫ്ഫക്റ്റ് തുടരുന്നു അനുശ്രീ കോൺഗ്രസിലേക്ക് എന്നെഴുതിയ ഒരു പോസ്റ്റിനു താഴെയാണ് ‘ഈ ആളുകൾക്കൊന്നും വേറെ പണിയില്ലേ, അറിയാൻ പാടില്ലാഞ്ഞു ചോദിക്കുവാ. വേറെ ന്യൂസ് ഒന്നും കിട്ടാനില്ലേ , കഷ്ടം’ എന്ന് അനുശ്രീ പ്രതികരണം അറിയിച്ചത്.

ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണജന്തി ആഘോഷങ്ങളിൽ സജീവ പ്രവർത്തകയായ അനുശ്രീ തദ്ദേശ തെരെഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി റിനോയ് വര്ഗീസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ പങ്കെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button