മുംബൈ : ഇന്ത്യയുടെ ശതകോടീശ്വരൻ മുകേഷ് അംബാനി കഴിഞ്ഞ മാസമാണ് തന്റെ ഗാരേജിലേക്ക് നാലമാത്തെ റോൾസ് റോയി കള്ളിനനെ വിരുന്നുകാരനാക്കി വാഴിച്ചത്. ഏകദേശം ഏഴുകോടിയോളം വില വരുന്നവനെ അതേപടി മൂലക്കിരുത്തി ഇപ്പോൾ ഏഴരക്കോടി വിലയുള്ള സൂപ്പർ കാർ വാങ്ങിയതാണ് പുതിയ വാർത്ത.
ഇറ്റാലിയൻ സൂപ്പർ സ്‌പോർട്‌സ് കാർ നിർമ്മാതാക്കളായ ഫെരാരിയുടെ എസ്.എഫ് 90 സ്‌ട്രേഡേലാണ് മുകേഷ്അംബാനിയുടെഗാരേജിലെ സൂപ്പർ രാജാവ്. ഇന്ത്യൻ മാർക്കറ്റിൽ ഏഴരക്കോടിയാണ് ഇഷ്ടന്റെ മതിപ്പുവില. ഫെരാരിയുടെ ഫ്‌ളാഗ്ഷിപ്പ് മോഡിലാണ് എസ്.എഫ് 90 സ്‌ട്രേഡേൽ. ആകർഷകമായ റേസിംഗ് റെഡ് നിറത്തിലുള്ള മോഡലാണ് അംബാനി സ്വന്തമാക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ മുംബൈയിലെ വീടിന് മുന്നിൽ നിന്നുള്ള ഈ വാഹനത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
Read also : പൃഥ്വിയുടെ ഊഴം കഴിഞ്ഞു, ഇനി മോഹൻലാലിന്റേത്? ബറോസിലെ സർപ്രൈസ് ഇതോ?
കാറ്റിന്റെ വേഗതയാണ് ഈ വാഹനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. വെറും 2.5 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരുത്താൻ ഈ കാറിന് സാധിക്കും. 6.7 സെക്കന്റിൽ 200 കിലോമീറ്റർ വേഗതയിലെത്തും. മണിക്കൂറിൽ 340 കിലോമീറ്ററാണ് പരമാവധി വേഗത. എട്ട് സ്പീഡ് ഡ്യൂവൽ ക്ലെച്ച് ട്രാൻസ്മിഷനാണ് ഇതിലെ ഗിയർ ബോക്‌സ്. പരമ്പരാഗത ഏഴ് സ്പീഡ് ഡ്യൂവർ ക്ലെച്ച് ട്രാൻസമിഷനേക്കാൾ 30ശതമാനം അധികവേഗത ഈ ഗിയർ ബോക്‌സ് നല്കുന്നുണ്ടെന്നാണ് കമ്പനി പറയുന്നത്.
ഫെരാരിയിലെ ഏറ്റവും പവർഫുൾ മോഡലാണിതെന്നാണ് റിപ്പോർട്ടുകൾ. ഫെരാരിയിൽ നിന്നുള്ള ആദ്യ ഹൈബ്രീഡ് വാഹനമെന്ന പ്രത്യേകതയും ഇതിനുണ്ട്. ട്വിൻ ടർബോ ചാർജ്ഡ്
4.0 ലിറ്റർ വി 8 എൻജിനൊപ്പം മൂന്ന് ഇലക്ട്രിക്ക് മോട്ടോറുകൾ 220 പി.എസ്.പവറും ഉത്പാദിപ്പിക്കുന്നുണ്ട്. ഇലക്ട്രിക്ക് മോട്ടോറും എൻജിനും ചേർന്ന് 1000 പി.എസ്. പവറാണ് ഉത്പാദിപ്പിക്കുന്നത്.
അംബാനിക്ക് സുരക്ഷയൊരുക്കുന്നതിനായി വാങ്ങിയ ഏറ്റവും പുതിയ വാഹനങ്ങളും അടുത്ത ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മെഴ്‌സിഡസ് ബെൻസിന്റെ കരുത്തൻ എസ്.യു.വി ജി 63 എ.എം.ജിയാണ് കഴിഞ്ഞമാസം മുകേഷിന്റെ അകമ്പടി വാഹനത്തിൽ പുതുതായി എത്തിയത്. ഒന്നിന് ഏകദേശം 2.5 കോടി രൂപ വില വരുന്ന പുതിയ നാലു ബെൻസ് ജി 63 എ. എം.ജി. എസ്.യു.വികളാണ് സുരക്ഷാഭടന്മാർക്കായി അംബാനി വാങ്ങിയത്.
Post Your Comments