ടൂൾക്കിറ്റ് കേസുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത പരിസ്ഥിതി പ്രവർത്തക ദിഷ രവിയെ പിന്തുണച്ച് നിരവധി പ്രമുഖരാണ് രംഗത്തെത്തിയത്. ദിഷ ചെയ്തതിൽ തെറ്റില്ലെന്ന് വാദിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. എന്നാൽ, രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ ദിഷ രവിയെ വെളുപ്പിക്കാൻ പലരും കഷ്ടപ്പെടുന്നതിനെ പരിഹസിക്കുന്ന കുറിപ്പ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. ഹരി തമ്പായി എന്ന യുവാവ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഹരി തമ്പായി ഫേസ്ബുക്കിൽ പങ്കുവെച്ചതിങ്ങനെ:
എത്ര ലളിതമായിട്ടാണിവിടുള്ള നാറികൾ ഓരോ വിഷയത്തെയും ലളിതവത്കരിക്കുന്നത് എന്ന് നോക്കു ..ടൂൾകിറ്റ് വിഷയത്തിൽ അറസ്റ്റിലായ ദിശ രവി എന്ന അർബൻ നക്സലിനെ വെളുപ്പിക്കാൻ വിവിധ ഓൺലൈൻ പെയ്ഡ് മീഡിയകൾ കഥ എഴുതിക്കൂട്ടുന്നു .. ദിശയുടെ വളർത്തു നായയെ വെച്ച് വരെ കണ്ണീർ ആർട്ടിക്കിളുകൾ വരുന്നു ..പൂക്കളേയും പുഴകളെയും സ്നേഹിച്ചിരുന്ന ദിശ മാനവരിൽ മഹോന്നതിയായിരുന്നു എന്ന് വരെ ഇവന്മാർ പടച്ച് തള്ളുവാണ്. തൃശൂർ കേരളവർമ്മയിലെ ഫോട്ടോസ്റ്റാറ്റ് മെഷീൻ അന്തമടക്കമുള്ള ലെഫ്റ്റ് ലിബറൽ അമേധ്യ ഭോജിപ്പട ഒരേ സ്വരത്തിൽ പറയുന്നത് “ഗ്രേറ്റ ട്യൂൻബർഗിൻ്റ ട്വീറ്റ് ഷെയർ ചെയ്തതിന് അറസ്റ്റ് ചെയ്യപ്പെട്ട ദിശ” എന്നാണ് .. സത്യാവസ്ഥ എന്താണ്?
Also Read:കേരളത്തിന് നീതി ഉറപ്പാക്കാൻ ബിജെപി വരണം; മെട്രോമാൻ ബിജെപിയിലേക്ക്
കർഷക പ്രക്ഷോഭത്തെത്തുടർന്ന് സമൂഹമാധ്യമ പ്രചരണത്തിന് വിഘടനവാദികൾ തയ്യാറാക്കിയ ടൂൾകിറ്റ് മാർഗരേഖയിൽ ISA ബന്ധമുള്ള പീറ്റർ ഫ്രെഡിക് എന്നയാളുടെ പേര് പരാമർശിക്കപ്പെട്ടിട്ടുണ്ട് എന്നാണ് ഡൽഹി പോലീസിൻ്റെ കണ്ടെത്തൽ. ഇയാളുടെ ISA ബന്ധത്തെക്കുറിച്ച് 2006 മുതൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ നിരീക്ഷിക്കുന്നുണ്ടത്രെ. ഈ ടൂൾകിറ്റ് തയ്യാറാക്കാൻ മുൻകൈ എടുത്തത് ഖലിസ്ഥാൻ അനുകൂല സംഘടനയായ ‘പൊയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷൻ’ എന്ന സംഘടനയാണ്. അതിലെ അംഗങ്ങളുമായി ജനുവരി 11ന് ദിശ സൂം വഴി ഗൂഢാലോചന നടത്തിയിട്ടുള്ളതായി പോലീസ് തെളിയിക്കുന്നു. തുടർന്ന് മൂന്നാം പ്രതിയായി പോലീസ് തിരയുന്ന ശന്തനുവിൻ്റെ മെയിൽ ഐഡി വെച്ച് ടൂൾകിറ്റ് നിർമിക്കുകയും അത് ദിശ ടെലഗ്രാം ആപ് വഴി ട്വിറ്ററിൽ ഇടാനായി ദിശ ഗ്രേറ്റക്ക് അയച്ചു നൽകുകയും ചെയ്തിട്ടുണ്ട്. ഇതേ കേസിൽ മലയാളിയായ നികിത ജേക്കബിനെതിരെയും പോലീസ് വാറൻറ് പുറപ്പെടുവിച്ചിട്ടുണ്ട്.
https://www.facebook.com/hari.hp.56/posts/3829605837155361
കാനഡയിലുള്ള പുനീത് എന്ന യുവതിയാണ് ഇവരെ ഖലിസ്ഥാൻ തീവ്രവാദികൾക്ക് പരിജയപ്പെടുത്തിയത് എന്നും പോലീസ് റിപ്പോർട്ടുണ്ട്. തുടർന്ന് പുറത്ത് വന്ന ചാറ്റിൽ ദിശ തന്നെ ഗ്രേറ്റയോട് പറയുന്നു അതിലെ കണ്ടൻ്റ് പുറത്ത് വന്നാൽ അത് ഇവിടെ ഞങൾക്ക് നേരെ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെടാനുള്ള സാധ്യതയുണ്ട് എന്നും മറ്റും .. ഇതാണ് കേസ്, ഇതാണ് അറസ്റ്റിൻ്റെ കാരണം എന്നിരിക്കെ എത്ര നിസ്സാരമായാണ് ഈ ഇടത് അമേധ്യപ്പുഴുക്കൾ ഇവയെ ലളിതവത്കരിക്കുന്നത് .
Post Your Comments