ഖത്തര്‍ : ഖത്തറില്‍ മൃഗങ്ങള്‍ക്ക് മാത്രമായി പ്രത്യേക ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ വരുന്നു. ഖത്തര്‍ പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹമദ് തുറമുഖത്ത് നിന്നും റുവൈസ് തുറമുഖത്തു നിന്നും എത്തിച്ചേരുന്ന മൃഗങ്ങള്‍ക്ക് വേണ്ടിയാണ് പ്രത്യേക ക്വാറന്റൈന്‍ കേന്ദ്രങ്ങളെന്നാണ് റിപ്പോര്‍ട്ട്. 95 ദശലക്ഷം റിയാല്‍ ചെലവിലാണ് ഈ കേന്ദ്രങ്ങള്‍ നിര്‍മ്മിയ്ക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉന്നത അന്താരാഷ്ട്ര കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും മൃഗങ്ങളുടെ പരിപാലനം നടക്കുക. ഖത്തര്‍ പരിസ്ഥിതി മന്ത്രാലയമാണ് ഈ ക്വാറന്റൈന്‍ കേന്ദ്രങ്ങളുടെ നടത്തിപ്പ് ചുമതല എറ്റെടുത്തിരിക്കുന്നത്. ഇതുമായി ബന്ധപെട്ട് പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ വെറ്റിനറി ഡോക്ടര്‍മാര്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളുടെ നിരീക്ഷണം ഏറ്റെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Post Your Comments