
ദോഹ: ഖത്തറില്‍ കൊറോണ വൈറസ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 386 പേര്‍ക്കെതിരെ നടപടി എടുത്തിരിക്കുന്നു. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അധികൃതര്‍ അറിയിക്കുകയുണ്ടായി .
ഇതില്‍ മാസ്‌ക് ധരിക്കാത്തതിനാണ് 337 പേരെ പിടികൂടിയത്. കാറില്‍ അനുവദനീയമായ എണ്ണത്തില്‍ കൂടുതല്‍ ആളുകളുമായി സഞ്ചരിച്ചതിന് 44 പേരാണ് പിടിയിലായത്. സാമൂഹിക അകലം പാലിക്കാത്തതിന് രണ്ടുപേരെയും ഇഹ്തിറാസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് മൂന്നുപേരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുന്നു. രാജ്യത്ത് ഇതുവരെ 14,169 പേരെയാണ് മാസ്‌ക് ധരിക്കാത്തതിന് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയത്. കാറില്‍ അനുവദനീയമായതില്‍ കൂടുതല്‍ പേരെ കയറ്റിയതിന് 568 പേര്‍ക്കെതിരെയും നടപടി എടുത്തു.
Post Your Comments