COVID 19KeralaLatest NewsNews

പരാജയം സംഭവിച്ചിട്ടില്ല, കേരളത്തിലാണ് ഏറ്റവും കുറഞ്ഞ കോവിഡ് മരണ നിരക്ക്; കെ.കെ ശൈലജ

തിരുവനന്തപുരം : കോവിഡ് പ്രതിരോധത്തിൽ പരാജയം സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കേരളത്തിന്റേത് ഏറ്റവും കുറഞ്ഞ മരണ നിരക്കാണ്. മറ്റ് സംസ്ഥാനങ്ങൾ കോവിഡ് കണക്കുകൾ കൃത്യമായി പുറത്തുവിടുന്നില്ലെന്നും മന്ത്രി ആരോപിച്ചു.

എന്നാൽ, സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റിയ അവസ്ഥയിലാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ ആക്ടീവ് കേസുകളുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഒന്നാം സ്ഥാനത്ത് തുടരുകയാണ്. നിലവിൽ 60,803 പേരാണ് കേരളത്തിൽ ചികിത്സയിലുള്ളത്.

Read Also :  പിതാവിന്റെ ഘാതകരോടുള്ള തന്റെ വികാരത്തെ കുറിച്ച് തുറന്നു പറഞ്ഞ് രാഹുല്‍ ഗാന്ധി

കേരളത്തിൽ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം അടുത്തിടെ 10 ലക്ഷം കടന്നിരുന്നു. 10,16,577 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. കേരളത്തിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം കുറിച്ച് നാളുകളായി 60,000ത്തിന് മുകളിൽ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button