കൊളംബോ: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ലമെന്റ് സന്ദര്‍ശനം റദ്ദാക്കി ശ്രീലങ്ക, സന്ദര്‍ശനം റദ്ദാക്കിയത് ഇന്ത്യയ്ക്കെതിരെ പരാമര്‍ശം ഉണ്ടാകുമെന്ന് കണ്ടാണെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ അറിയിച്ചു. പ്രസംഗത്തില്‍ കാശ്മീര്‍ പ്രശ്‌നം പരാമര്‍ശിക്കാനുളള സാദ്ധ്യത മുന്നില്‍ കണ്ടാണ് തീരുമാനം. ദ്വിദിന ശ്രീലങ്കന്‍ സന്ദര്‍ശന വേളയില്‍ ഫെബ്രുവരി 24ന് ഇമ്രാന്‍ ഖാന്‍ ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ സംസാരിക്കുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
ശ്രീലങ്കന്‍ സ്പീക്കര്‍ മഹീന്ദ്ര അഭയ്വര്‍ദ്ധന വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കന്‍മാരുമായി കഴിഞ്ഞയാഴ്ച നടത്തിയ യോഗത്തില്‍ ഇക്കാര്യം അറിയിച്ചിരുന്നു. രണ്ടുദിവസത്തെ സന്ദര്‍ശന വേളയില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബയ രജപക്‌സെ, പ്രധാനമന്ത്രി മഹീന്ദ്ര രജപക്‌സെ, വിദേശകാര്യ മന്ത്രി ദിനേശ് ഗുണവര്‍ദ്ധന എന്നിവരുമായി കൂടിക്കാഴ്ച നടത്തുവാനും ഖാന്‍ തീരുമാനിച്ചിരുന്നു. അദ്ദേഹത്തിന്റെ പാര്‍ലമെന്റ് സന്ദര്‍ശനം നടക്കില്ലെന്നും ശ്രീലങ്കന്‍ പര്യടനം തീരുമാനിച്ചപോലെ നടക്കുമെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കിയതായി വിവിധ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അന്താരാഷ്ട്ര വേദികളില്‍ കാശ്മീര്‍ പ്രശ്‌നം ഉന്നയിക്കുക എന്നത് പാകിസ്ഥാന്‍ സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണ്. അതിനാല്‍ അതൊഴിവാക്കുക എന്നതാണ് ശ്രീലങ്കയുടെ തീരുമാനം
Post Your Comments