റിയാദ്: സൗദിയും ഖത്തറും തമ്മിൽ കര അതിർത്തി വഴിയുള്ള വ്യാപാരത്തിന് തുടക്കമായിരിക്കുന്നു. സൗദിയിലെ സൽവ അതിർത്തി വഴി ലോറികൾ ഖത്തർ അതിർത്തിയിൽ പ്രവേശിച്ചു. കൊവിഡ് സാഹചര്യത്തിൽ പ്രോട്ടോകോൾ പാലിച്ചാണ് ചരക്കുനീക്കം നടത്തുന്നത്. ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാര ബന്ധം ഊഷ്മളമാകുന്നത് വ്യവസായ മേഖലക്കും നേട്ടമാകും.
ഖത്തറുമായുള്ള ബന്ധം പുനഃസ്ഥാപിച്ചതിന് പിന്നാലെയാണ് ചരക്കു നീക്കം ആരംഭിച്ചിരിക്കുന്നത്. സൗദിയിലെ അതിർത്തിയായ സൽവ വഴിയാണ് ഖത്തറിലേക്ക് ലോറികൾ പ്രവേശിച്ചത്. ഖത്തർ ഭാഗത്തെ അതിർത്തിയായ അബൂസംറ അതിർത്തി വരെ ചരക്കു വാഹനങ്ങൾ എത്തി.
Post Your Comments