Latest NewsSaudi ArabiaNewsGulf

സൗദി അറേബ്യയിൽ പ്രാദേശിക ഹെഡ് ക്വാര്‍ട്ടേഴ്സ് ഇല്ലാത്ത വിദേശ കമ്പനികളുമായുള്ള കരാര്‍ ഒഴിവാക്കും

റിയാദ് : പ്രാദേശിക ഹെഡ് ക്വാര്‍ട്ടേഴ്സ് ഇല്ലാതെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിദേശ കമ്പനികളുമായും വാണിജ്യ സ്ഥാപങ്ങളുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ സൗദി അറേബ്യ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകൾ വരുന്നു. 2024 ജനുവരി 1 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുത്താനാണ് രാജ്യം ലക്ഷ്യമിടുന്നത്. ഈ തീരുമാനത്തില്‍ ഏജന്‍സികള്‍, സ്ഥാപനങ്ങള്‍, സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ഫണ്ടുകള്‍ എന്നിവ ഉള്‍പ്പെടും.

Read Also: ചെരിപ്പിലെ ദുര്‍ഗന്ധത്തെ പടികടത്താൻ ഈ സിമ്പിള്‍ വഴികള്‍ പരീക്ഷിച്ച് നോക്കൂ

കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, സാമ്പത്തിക ചോര്‍ച്ച പരിമിതപ്പെടുത്തുക, ചെലവ് കാര്യക്ഷമത വര്‍ദ്ധിപ്പിക്കുക, വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ വാങ്ങുന്ന പ്രധാന ചരക്കുകളും സേവനങ്ങളും സൗദി അറേബ്യയില്‍ നിര്‍മ്മിച്ചതാണെന്ന് ഉറപ്പ് വരുത്തുക എന്നിവയെയാണ് ഈ ഉത്തരവിലൂടെ ലക്ഷ്യമിടുന്നത്. ഇതു കൂടാതെ സൗദി പൗരന്മാര്‍ക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പ്രാദേശിക വല്‍ക്കരണം മെച്ചപ്പെടുത്തുന്നതിനും കൂടുതല്‍ നിക്ഷേപങ്ങള്‍ രാജ്യത്തേയ്ക്ക് ആകര്‍ഷിക്കുന്നതിനും ഇത് സഹായകമാകും.

Read Also: വൈറ്റ് ഹൗസ് തലപ്പത്തേയ്ക്ക് അടുത്ത മലയാളി സാന്നിധ്യമായി ‌ തിരുവല്ലക്കാരനോ…!

നിലവില്‍ 24 അന്താരാഷ്ട്ര കമ്പനികള്‍, പ്രാദേശിക ഹെഡ് ഓഫീസുകള്‍ തലസ്ഥാന നഗരമായ റിയാദിലേയ്ക്കു മാറ്റാനുള്ള തീരുമാനം പ്രഖ്യാപിച്ചിട്ടുണ്ട്. നിക്ഷേപകര്‍ക്ക് സൗദി വിപണിയില്‍ പ്രവേശിക്കുന്നതിനോ സ്വകാര്യ മേഖലയുമായി ബിസിനസ്സ് തുടരുന്നതിനോ ഈ തീരുമാനം തടസ്സമാകില്ല. അടുത്തിടെ നടന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെൻറ്റ് ഓര്‍ഗനൈസേഷന്‍ ഫോറത്തിലെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചാണ് പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button