KeralaLatest NewsNews

ടൂള്‍ക്കിറ്റ് , മലയാളത്തിലെ സിനിമാനടിമാര്‍ക്കെതിരെയും മാദ്ധ്യമപ്രവര്‍ത്തകയ്ക്കെതിരെയും ചില തെളിവുകള്‍

ആരോപണവുമായി ബിജെപി നേതാവ് സന്ദീപ് വാര്യര്‍

കൊച്ചി: രാജ്യത്ത് ഏറെ വിവാദമായി മാറിയ ടൂള്‍ക്കിറ്റ് കേസുമായി ബന്ധപ്പെട്ട് മലയാളത്തിലെ സിനിമാനടിമാര്‍ക്കെതിരെയും മാദ്ധ്യമപ്രവര്‍ത്തകയ്ക്കെതിരെയും ചില സൂചനകള്‍ പുറത്തുവന്നിട്ടുണ്ടെന്ന ആരോപണവുമായി ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ടൂള്‍ക്കിറ്റ് കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത ദിഷ രവിക്കും അറസ്റ്റ് വാറന്റ് ലഭിച്ച മലയാളിയായ നികിത ജേക്കബിനുമൊപ്പം മറ്റ് മലയാളികളും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ബിജെപി വക്താവ് സന്ദീപ് വാര്യര്‍ പറയുന്നത്.

Read Also : ദിഷയും ഗ്രേറ്റയും തമ്മിലുള്ള വാട്‌സ് ആപ്പ് ചാറ്റിന്റെ ഉള്ളടക്കം പുറത്ത്

ഒരു സ്വകാര്യ വാര്‍ത്താ ചാനലിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്. കേരളത്തിലെ സിനിമാക്കാര്‍ക്ക് ‘സ്വാഭാവികമായി’ ഈ കേസുമായി ബന്ധമുണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നും സന്ദീപ് വാര്യര്‍ പറയുന്നുണ്ട്. നികിത ജേക്കബുമായി ബന്ധമുള്ള ഒരു മാദ്ധ്യമപ്രവര്‍ത്തകയുടെ പേര് ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. അദ്ദേഹം പറയുന്നു.

കേരളത്തിലെ മട്ടാഞ്ചേരി മാഫിയയില്‍പ്പെടുന്ന ഒരു സിനിമാക്കാരി, മറ്റൊരു ആക്ടിവിസ്റ്റ് ആയിട്ടുള്ള സിനിമാക്കാരി തുടങ്ങിയവരെല്ലാം ചേര്‍ന്നുനില്‍ക്കുന്ന ചില ചിത്രങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പുറത്തുവന്നിട്ടുണ്ട്. അന്വേഷണം നടക്കട്ടെ. അദ്ദേഹം പറയുന്നു. രാജ്യത്തിനെതിരായി ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അന്വേഷണം നടക്കണമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

രാജ്യത്തിനെതിരായിട്ടുള്ള തെറ്റായതും വാസ്തവവിരുദ്ധവുമായിട്ടുള്ള ചില കാര്യങ്ങള്‍ പ്രത്യേക കേന്ദ്രത്തില്‍ നിന്നും ആസൂത്രണം ചെയ്തുകൊണ്ട് ലോകം മുഴുവന്‍ പ്രചരിപ്പിക്കപ്പെടുകയാണ്. ഈ പ്രചരണങ്ങളെ കുറിച്ച് ബോദ്ധ്യപ്പെട്ടതിനെ തുടര്‍ന്നാണ് അന്വേഷണം നടക്കുന്നത്. കേസില്‍ ഖാലിസ്ഥാന്‍, പാകിസ്ഥാന്റെ ഐഎസ്ഐ തുടങ്ങിയവരുമായുള്ള ബന്ധം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സന്ദീപ് വാര്യര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button