Latest NewsNewsIndiaSex & Relationships

പെണ്ണായി മാറിയ ദയാരക്ക് തന്റെ കുഞ്ഞിന്റെ അച്ഛനുമാവണം

സ്വപ്‌നം പൂർത്തീകരിച്ചാൽ അച്ഛനുമമ്മയുമാകുന്ന ആദ്യമനുഷ്യൻ:

ഗാന്ധിനഗർ : സ്വന്തം പുരുഷബീജത്തിൽ നിന്ന് പെണ്ണായി മാറിയ ഡോക്ടർക്ക് അച്ഛനുമാവണം. സംഗതി നടന്നാൽ, ഗുജറാത്തിൽ നിന്നുള്ള ഡോ. ജെസ്‌നൂർ ദയാര ഒരേസമയം അച്ഛനും അമ്മയുമായ മനുഷ്യനായി ചരിത്രത്തിലിടം നേടും.

സ്വന്തം പുരുഷബീജം തന്നെ ഇതിനായി സൂക്ഷിച്ചുവെച്ചിരിക്കുകയാണ് ജെസ്‌നൂർ ദയാര. അഹമ്മദാബാദ് ആനന്ദിലെ വന്ധ്യത ക്ലീനിക്കിലാണ് തന്റെ ബീജം ജസ്‌നൂർ സൂക്ഷിച്ചിരിക്കുന്നത്.

ഇരുപത്തഞ്ചുകാരിയായ ജസ്‌നൂർ, അടുത്തകാലത്താണ് ഡോക്ടറായത്. ഗുജറാത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡൻ ഡോക്ടറാണ്.

ഗോദ്രയിലാണ് ജസ്‌നൂറിന്റെ ജനനം. ചെറുപ്പം മുതലെ സ്ത്രീകളുടെ സ്വഭാവസവിശേഷതകളോടായിരുന്നു താല്പര്യം. ചെറുപ്പത്തിൽ തന്നെ അമ്മയുടേയും സഹോദരിയുടേയും വസ്ത്രങ്ങളണിഞ്ഞും അവരെപ്പോലെ മേക്കപ്പണിഞ്ഞും തന്നിലെ സ്ത്രീത്വം ആസ്വദിച്ചിരുന്നെങ്കിലും അത് മറച്ചുവെയ്ക്കാനാണ് ജെസ്‌നൂർ ശ്രമിച്ചത്. തന്റെ വീട്ടുകാരുടെ പ്രതികരണം സംബന്ധിച്ച ആശങ്കയായിരുന്നു ഇതിന് കാരണം.

പഠനത്തിനായി റഷ്യയിലേക്ക് പോയതോടെയാണ് തന്റെ വ്യക്തിത്വത്തിന്റെ മറ ജസ്‌നൂർ നീക്കിയത്. ‘ വ്യക്തിത്വം തിരിച്ചറിഞ്ഞ ഞാൻ, അതിൽ ജീവിക്കാൻ തുടങ്ങിയിരിക്കുന്നു.’ – ഇതായിരുന്നു ജസ്‌നൂറിന്റെ ഇത് സംബന്ധിച്ച പ്രതികരണം. പിന്നീട് വീട്ടുകാരും ഇത് അംഗീകരിച്ചു.

മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ പരീക്ഷ പാസായി ഇന്ത്യയിൽ പരിശീലനം തുടങ്ങാനാണ് ജസ്‌നൂറിന്റെ പദ്ധതി. സ്ത്രീയാകുന്നതിനുമുമ്പ് തന്നെ
അമ്മയാകുകയെന്ന സ്വപ്‌നം ജസ്‌നൂർ മനസിൽ കണ്ടിരുന്നു. അതും സ്വന്തം രക്തത്തിൽ തന്നെ. അതിനാലാണ് തന്റെ ബീജം സൂക്ഷിക്കാൻ തീരുമാനിച്ചത്.

ഒരു സ്ത്രീക്ക് അമ്മയും അച്ഛനും നല്ല സുഹൃത്തുമെല്ലാം ആവാൻ കഴിയുമെന്നും, ഗർഭപാത്രം മാത്രമല്ല ഒരു നല്ല അമ്മയെ ഉണ്ടാക്കുന്നത് ഒരു സ്‌നേഹമുള്ള ഹൃദയം കൂടിയാണെന്നാണ് ജസ്‌നൂറിന്റെ സാക്ഷ്യം.

വാടകഗർഭത്തിലൂടെ ഒരു കുഞ്ഞിനെ ലഭിക്കുമെന്ന പ്രതീക്ഷയാണ് അവർക്ക്. ഇതോടെ ചരിത്രത്തിലിടം നേടുന്ന ആദ്യത്തെ അച്ഛനുമമ്മയുമായ ഒരു മനുഷ്യനുമാവും ജെസ്‌നൂർ ദയാര.

shortlink

Post Your Comments


Back to top button