KeralaLatest NewsNews

കോഴിക്കോട് ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു

സംഭവത്തെക്കുറിച്ച്‌ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

കോഴിക്കോട്: സംശയത്തിന്റെ പേരിൽ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു. കോഴിക്കോട് കൊടിയത്തൂരിലാണ് ദാരുണ കൊലപാതകം. ചെറുവാടി പഴംപറമ്പില്‍ മുഹ്സിനയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ഷഹീറിനെ കസ്റ്റഡിയിലെടുത്തു.

Read Also: 164 രാ​ജ്യ​ങ്ങ​ൾക്ക് ഒരു വ​നി​താ മേ​ധാ​വി; ചരിത്രത്തിൽ ഇടംനേടി ലോ​ക​വ്യാ​പാ​ര സം​ഘ​ട​ന​

ഇന്ന് പുലര്‍ച്ചയ്ക്കാണ് കൊലപാതകം നടന്നത്. ഭാര്യയെക്കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നി​ഗമനം. മുഹ്സിനയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. സംഭവത്തെക്കുറിച്ച്‌ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button