ചണ്ഡീഗഢ് : ഡൽഹി അതിർത്തിയിൽ നടക്കുന്ന പ്രക്ഷോഭം ശക്തിപ്പെടുത്തിയാൽ മാത്രമെ കോൺഗ്രസിന് നിലനിൽപ്പുണ്ടാവുകയുള്ളുവെന്ന് ഹരിയാനയിലെ വനിതാ കോൺഗ്രസ് നേതാവ്. വിദ്യ റാണിയാണ് ഇത്തരത്തിൽ പ്രസ്താവന നടത്തി പാർട്ടി നേതൃത്വത്തെ വെട്ടിലാക്കിയത്. ജിൻഡിൽ നടന്ന പാർട്ടി യോഗത്തിലാണ് വിദ്യ റാണി ഇക്കാര്യം സമ്മതിച്ചത്.
സമരത്തെ പിന്തുണച്ച് ജിൻഡിൽ പദയാത്ര നടത്തുമെന്നും വിദ്യ പറഞ്ഞു. സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് പ്രതിസന്ധിയിലായിരുന്നു. എന്നാൽ ഡൽഹി അതിർത്തിയിലെ പ്രതിഷേധം പാർട്ടിയുടെ കരുത്ത് വർദ്ധിപ്പിച്ചു. തുടർന്നും പ്രക്ഷോഭം ശക്തമാക്കുകയും സംഭാവനകൾ നൽകി സഹായിക്കുകയും ചെയ്യണമെന്നാണ് വിദ്യ പറഞ്ഞത്. ഇതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്.
read also: 5 ഏക്കറിലധികം ഭൂമിയുളളവർക്കും അനർഹമായി ബിപിഎൽ കാർഡ്: കടുത്ത നടപടിക്ക് കർണാടക സർക്കാർ
അതിർത്തിയിലെ പ്രക്ഷോഭം കോൺഗ്രസിന്റെ ഭാവി തന്നെ മാറ്റി മറിയ്ക്കാൻ സാധ്യതയുള്ളതിനാൽ പ്രതിഷേധക്കാർക്ക് മുഴുവൻ പിന്തുണയും നൽകണം. പണം, പച്ചക്കറി, മദ്യം എന്നിവയും നൽകണമെന്നും വിദ്യ പറയുന്നു. കോൺഗ്രസ് നേതാക്കൾ കർഷകർക്ക് വേണ്ടിയല്ല, പാർട്ടിയ്ക്ക് നേട്ടമുണ്ടാക്കാൻ വേണ്ടിയാണ് അതിർത്തിയിലെ പ്രതിഷേധത്തെ പിന്തുണയ്ക്കുന്നത് എന്ന് നേരത്തെ തന്നെ ആക്ഷേപം ഉയർന്നിരുന്നു.
Post Your Comments