Latest NewsIndiaNews

ഭര്‍ത്താവിന്റെ ബന്ധുവിനെ ചുമലിലേറ്റി നടന്നത് 3 കിലോമീറ്റർ; അവിഹിതത്തിന്റെ പേരിൽ യുവതിയോട് സദാചാര ക്രൂരതയുമായി നാട്ടുകാർ

മറ്റൊരാളുമായി അടുപ്പമുണ്ടെന്നതിന്റെ പേരിലാണ് ഈ അതിക്രമം.

മധ്യപ്രദേശ്: ഭർത്താവുമായി വേർപിരിഞ്ഞു താമസിക്കുന്ന യുവതിയോട് നാട്ടുകാരുടെ സദാചാര ക്രൂരത. മറ്റൊരാളുമായി അടുപ്പമുണ്ടെന്നതിന്റെ പേരിലാണ് ഈ അതിക്രമം. ഭര്‍ത്താവിന്റെ ബന്ധുവിനെ ചുമലിലേറ്റി കിലോമീറ്ററുകളോളം നടക്കാന്‍ നിര്‍ബന്ധിതയായിരിക്കുകയാണ് യുവതി. വടികളും ക്രിക്കറ്റ് ബാറ്റുകളുമായി ഗ്രാമവാസികളാണ് സ്ത്രീയെ നടത്തിച്ചത്. വടി കൊണ്ട് സ്ത്രീയെ അടിക്കുന്നതിന്റെയും കളിയാക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ഗുണ ജില്ലയിലാണ് സംഭവം. . മൂന്ന് കിലോമീറ്റര്‍ ദൂരമാണ് യുവതിയുടെ ഭര്‍ത്താവിന്റെ ബന്ധുവിനെ ചുമലിലേറ്റി യുവതിയ്ക്ക് നടക്കേണ്ടിവന്നത്. നാട്ടുകാരുടെ നേതൃത്വത്തിലെ ഈ അതിക്രമത്തിനെതിരെ യുവതി പോലീസിൽ പരാതി നൽകി. നാലുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

shortlink

Post Your Comments


Back to top button