ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും ഭഗവദ്‌ഗീതയും 25,000 ഇന്ത്യക്കാരുടെ പേരുകളും ബഹിരാകാശത്തേക്ക് എത്തിക്കാനുള്ള നീക്കവുമായി സ്വകാര്യ സ്റ്റാര്‍ട്ട് അപ്പ്. സതീഷ് ധവാന്‍ സാറ്റ്‌ലൈറ്റ് എന്ന പേരിട്ടിരിക്കുന്ന ഒരു നാനോ ഉപഗ്രഹം വഴി മോദിയുടെ ചിത്രം ബഹിരാകാശത്തെത്തിക്കാനാണ് സ്‌പേസ് കിഡ്‌സ് ഇന്ത്യ എന്ന സ്ഥാപനം പദ്ധതിയിടുന്നത്. ഈ മാസം 28ന് മോദിയുടെ ചിത്രവുമായി ഉപഗ്രഹം വിക്ഷപിക്കാനാണ് സ്‌പേസ് കിഡ്‌സ് ഇന്ത്യ പദ്ധതിയിടുന്നത്.
എന്നാൽ മോദിയുടെ ചിത്രവും ഭഗവദ്ഗീതയും കൂടാതെ മൂന്ന് സയന്റിഫിക് പ്ലേറോഡുകളും ഉള്‍പ്പെടുന്ന ഉപഗ്രഹമാണ് ഈ മാസം അവസാനം ബഹിരാകാശത്തേക്ക് കുതിക്കുക. മാഗ്നെറ്റോസ്ഫിയറിനെക്കുറിച്ച് പഠിക്കാനും സ്‌പേസ് റേഡിയേഷനെക്കുറിച്ച് കൂടുതല്‍ അറിയാനുമാണ് ഉപഗ്രഹം വിക്ഷേപിക്കുന്നത്. ആത്മനിര്‍ഭര്‍ മിഷന്‍ എന്ന വാക്കിനൊപ്പമാകും മോദിയുടെ ചിത്രം ബഹിരാകാശത്തെത്തിക്കുക. ദൗത്യത്തിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്‌പേസ് കിഡ്‌സ് സിഇഒ ഡോ സ്മൃതി കേശന്‍ അറിയിച്ചു.
Read Also: ക്രിക്കറ്റ് ദൈവത്തിന് പിന്തുണയുമായി ആയിരങ്ങൾ വീടിനു പുറത്ത്
കുട്ടികളില്‍ ശാസ്ത്രഅഭിരുചി വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്‌പേസ് കിഡ്‌സ് ആദ്യമായി വിക്ഷേപിക്കുന്ന ഉപഗ്രഹമാണിത്. ബൈബിള്‍ അടക്കമുള്ള വിശുദ്ധ ഗ്രന്ഥങ്ങള്‍ ബഹിരാകാശത്തെത്തിച്ച ദൗത്യങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഭഗവത്ഗീതയും ബഹിരാകാശത്തെത്തിക്കുന്നതെന്ന് ഡോ സ്മൃതി കേശന്‍ കൂട്ടിച്ചേര്‍ത്തു. ഐഎസ്ആര്‍ഒയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ഞായറാഴ്ച്ച ഈ ഉപഗ്രഹം ശ്രീഹരിക്കോട്ടയിലെത്തിച്ചിരുന്നു. ഐഎസ്ആര്‍ഒ ചെയര്‍പേഴ്‌സണ്‍ ഡോ കെ ശിവന്‍, സയന്റഫിക് സെക്രട്ടറി ഡോ കെ ഉമാമഹേശ്വരന്‍ എന്നിവരുടെ പേരുകളും ഉപഗ്രഹത്തിന്റെ ബോട്ടം പാനലില്‍ ആലേഖനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസമാണ് ഐഎസ്ആര്‍ഒ റോക്കറ്റുകളില്‍ സ്വകാര്യ സാറ്റ്‌ലെറ്റുകള്‍ വിക്ഷേപിക്കാന്‍ അനുമതി നല്‍കിയത്.
Post Your Comments