Latest NewsNewsIndia

ഡൽഹിയിലെ പ്രതിഷേധക്കാർക്ക് മദ്യവും പണവും എത്തിക്കാൻ നിർദ്ദേശം നൽകി വനിതാ കോൺഗ്രസ് നേതാവ് ; വീഡിയോ പുറത്ത്

ചണ്ഡീഗഢ് : ഡൽഹി അതിർത്തിയിൽ നടക്കുന്ന പ്രക്ഷോഭം ശക്തിപ്പെടുത്തിയാൽ മാത്രമെ കോൺഗ്രസിന് നിലനിൽപ്പുണ്ടാവുകയുള്ളുവെന്നും പ്രതിഷേധക്കാർക്ക് ആവശ്യമുള്ളത് എന്തും നൽകണമെന്നും ഹരിയാനയിലെ വനിതാ കോൺഗ്രസ് നേതാവ് വിദ്യ റാണി. സമരത്തെ പിന്തുണച്ച് ജിൻഡിൽ പദയാത്ര നടത്തുമെന്നും വിദ്യ പറഞ്ഞു.

Read Also : ഉദ്യോഗാർത്ഥികൾക്കായി സംസ്ഥാനത്തുടനീളം സൗജന്യ കോച്ചിംഗ് സെന്ററുകൾ ആരംഭിച്ച് യോഗി സർക്കാർ

സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് പ്രതിസന്ധിയിലായിരുന്നു. എന്നാൽ ഡൽഹി അതിർത്തിയിലെ പ്രതിഷേധം പാർട്ടിയുടെ കരുത്ത് വർദ്ധിപ്പിച്ചു. തുടർന്നും പ്രക്ഷോഭം ശക്തമാക്കുകയും സംഭാവനകൾ നൽകി സഹായിക്കുകയും ചെയ്യണമെന്നാണ് വിദ്യ പറഞ്ഞത്. ഇതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്.

അതിർത്തിയിലെ പ്രക്ഷോഭം കോൺഗ്രസിന്റെ ഭാവി തന്നെ മാറ്റി മറിയക്കാൻ സാധ്യതയുള്ളതിനാൽ പ്രതിഷേധക്കാർക്ക് മുഴുവൻ പിന്തുണയും നൽകണം. പണം, പച്ചക്കറി, മദ്യം എന്നിവയും നൽകണമെന്നും വിദ്യ പറയുന്നു. കോൺഗ്രസ് നേതാക്കൾ പാർട്ടിയ്ക്ക് നേട്ടമുണ്ടാക്കാൻ വേണ്ടിയാണ് അതിർത്തിയിലെ പ്രതിഷേധത്തെ പിന്തുണയ്ക്കുന്നത് എന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button