Latest NewsNewsIndia

ഗ്രേറ്റയുടെ ടൂൾക്കിറ്റ് കേസ്; ദിഷ രവിയെ പിന്തുണച്ച് അരവിന്ദ് കെജ്‌രിവാൾ

ന്യൂഡല്‍ഹി :ഗ്രേറ്റയുടെ ടൂൾക്കിറ്റ് കേസിൽ അറസ്റ്റിലായ ബംഗളൂരു സ്വദേശിനി ദിഷ രവിയെ പിന്തുണച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രം​ഗത്ത്. 21-കാരിയ ദിഷ രവിയുടെ അറസ്റ്റ് ജനാധിപത്യത്തിനു നേര്‍ക്ക് മുന്‍പെങ്ങുമില്ലാത്ത തരത്തിലുള്ള ആക്രമണം ആണ്. നമ്മുടെ കര്‍ഷകരെ പിന്തുണയ്ക്കുന്നത് ഒരു കുറ്റമല്ല- എന്നാണ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തത്.

സ്വീഡിഷ് പരിസ്ഥിതി പ്രവർത്തകയായ ഗ്രേറ്റ തുൻബർഗിന്റെ ടൂൾക്കിറ്റ് പ്രചരിപ്പിച്ചതിനാണ് ഡൽഹി പോലീസ് ദിഷയെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഇവരെ ചോദ്യം ചെയ്യുകയും ചെയതു. കർഷക നിയമങ്ങളുടെ പ്രതിഷേധത്തിൻറെ മറവിൽ രാജ്യത്തെ അപകീർത്തിപ്പെടുത്താൻ വലിയ രീതിയിലുള്ള ഗൂഢാലോചന നടന്നതായാണ് ദിഷാ രവിയെ ചോദ്യം ചെയ്തതിൽ നിന്നും വ്യക്തമായത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേർക്കെതിരെ ഡൽഹി പോലീസ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

ഇന്ത്യൻ ഭരണകൂടത്തിനെതിരെ അസംതൃപ്തി പ്രചരിപ്പിക്കാൻ ഖാലിസ്താൻ അനുകൂല സംഘടനകളുമായി ഇവർ പദ്ധതികൾ ആസൂത്രണം ചെയ്തതായും പോലീസ് വ്യക്തമാക്കുന്നു. നിലവിൽ ദിഷ യെ അഞ്ചുദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button