ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയി. ഇന്ന് ഇതുവരെ 12 മൃതദേഹങ്ങള്‍ കണ്ടെടുത്തു. തിരിച്ചറിയാനാവാത്ത 26 മൃതദേഹങ്ങള്‍ സംസ്കരിച്ചതായി പോലീസ് അറിയിച്ചു. അതേസമയം തുരങ്കത്തില്‍ കുടുങ്ങികിടന്ന മുപ്പതോളം പേരെ രക്ഷപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു.
Read Also :പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കറുത്ത ബലൂണുകള്‍ ഉയര്‍ത്തി ഡിവൈഎഫ്ഐ പ്രതിഷേധം
തപോവന്‍ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ തുരങ്കത്തില്‍ നിന്നും നിന്നും മൃതദേഹങ്ങള്‍ കണ്ടെടുത്തു. തുരങ്കത്തില്‍ ഏഴു ദിവസമായി തിരച്ചില്‍ നടക്കുന്നുണ്ടെങ്കില്‍ ആദ്യമായാണ് മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. ഇതിന് മുമ്പ് 38 മൃതദേഹങ്ങളും കണ്ടെടുത്ത് ദൗലി ഗംഗ നദിയില്‍ നിന്നായിരുന്നു. തിരച്ചില്‍ ഉാര്ജിതമാക്കിയെന്ന് ഉത്തരാഖണ്ഡ് പോലീസ് അറിയിച്ചു.
ദൗലി ഗംഗ നദിയില്‍ നിന്ന് തുരങ്കത്തിലേക്ക് വെള്ളം കയറുന്നത് വെല്ലുവിളിയാണെങ്കിലും കൂടുതല്‍ പേരെ ജീവനോടെ പുറത്തെത്തിക്കാനാകും എന്നാണ് രക്ഷപ്രവര്‍ത്തകരുടെ പ്രതീക്ഷ.
Post Your Comments