ഇരുപത്തിമൂന്നാമത്തെ വയസില്‍ പതിനൊന്ന് കുട്ടികളുടെ അമ്മയായ റഷ്യൻ യുവതി ക്രിസ്റ്റീന ഓസ്തുര്‍ക് ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിലെ ചർച്ചാ വിഷയം. 23 വയസിനുള്ളിൽ 11 കുട്ടികളുടെ അമ്മയോ? കേൾക്കുന്നവർ അന്തംവിടുമെന്ന് ഉറപ്പ്. എന്നാൽ, ചെറിയ ഒരു ട്വിസ്റ്റ് ഉണ്ട്. 11 മക്കളുണ്ടെങ്കിലും ആദ്യ കുഞ്ഞിന് മാത്രമാണ് ക്രിസ്റ്റീന ജന്മം നല്‍കിയത്. 10 കുഞ്ഞുങ്ങളെയും വാടക ഗർഭധാരണത്തിലൂടെയാണ് ക്രിസ്റ്റീന ഓസ്തുര്‍കും ഭര്‍ത്താവ് ഗാലിപ്പ് ഓസ്തുര്‍കും സ്വന്തമാക്കിയത്.
Also Read:‘നല്ല വലിപ്പമുള്ള കാപ്പൻ, ആനയെ പോലെ വരുന്നു’; വേദിയെ ചിരിപ്പിച്ച് കുഞ്ഞാലിക്കുട്ടി
തനിക്ക് 105 കുട്ടികളെ വേണമെന്ന ക്രിസ്റ്റീനയുടെ ആഗ്രഹമാണ് ഏവരേയും ഞെട്ടിച്ചിരിക്കുന്നത്. റഷ്യയിലെ സമ്പന്ന കുടുംബത്തിലെ അംഗങ്ങളാണ് ഇരുവരും. ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇരുവരും പരിചയപ്പെട്ടത്. പരിചയം പിന്നീട് പ്രണയമാവുകയും ഒടുവിൽ ഇരുവരും വിവാഹം ചെയ്യുകയുമായിരുന്നു. ജോര്‍ജിയയില്‍ അവധിക്കാലം ആഘോഷിക്കാന്‍ എത്തിയപ്പോഴായിരുന്നു ഈ കൂടിക്കാഴ്ച.
ക്രിസ്റ്റീനയുടെ ആഗ്രഹം വൈറലായതോടെ വിശദീകരണവുമായി യുവതി രംഗത്തെത്തി. 105 കുട്ടികള്‍ എന്നത് വെറുതെ ഒരു നമ്പര്‍ പറഞ്ഞതാണെന്ന് വ്യക്തമാക്കിയ ക്രിസ്റ്റീന പക്ഷെ ഇനിയും കുട്ടികള്‍ വേണമെന്ന തീരുമാനത്തില്‍ തന്നെയാണ് തങ്ങളെന്ന് തുറന്നു പറഞ്ഞു. ഇനിയും വാടക ഗര്‍ഭപാത്രത്തിലൂടെ കുട്ടികള്‍ വേണമെന്ന് തന്നെയാണ് ക്രിസ്റ്റീനയുടെ ആഗ്രഹം. ഒലീവിയ ആണ് ഇവരുടെ വീട്ടിലേക്ക് ഏറ്റവും ഒടുവില്‍ എത്തിയ അതിഥി. കഴിഞ്ഞ മാസമാണ് ഒലീവിയ ജനിച്ചത്.
Post Your Comments