Latest NewsNewsIndia

‘മറക്കാനും പൊറുക്കാനും കഴിയില്ല’; രാജ്യത്തെ കണ്ണീരിലാഴ്ത്തിയ പുൽവാമ ഭീകരാക്രമണത്തിന് രണ്ട് വയസ്സ്

രാജ്യത്തെ ഞെട്ടിച്ച പുൽവാമ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് രണ്ട് വർഷം. 2019 ഫെബ്രുവരി 14നായിരുന്നു സി ആർ പി എഫ് ജവാന്മാരുടെ വാഹന വ്യൂഹത്തിന് നേർക്ക് ഭീകരർ ഐ ഇ ഡി ആക്രമണം നടത്തിയത്. 40 ജവാന്മാരെയാണ് രാജ്യത്തിന് അന്ന് നഷ്ടമായത്. വേദനയോടെയല്ലാതെ ഒരു രാജ്യസ്നേഹിക്കും ഈ ദിവസം ഓർക്കാൻ കഴിയില്ല.

പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദായിരുന്നു ആക്രമണത്തിന് പിന്നിൽ. 22 വയസ്സുകാരനായ ചാവേർ ഭീകരൻ ആദിൽ അഹമ്മദ് ധർ സൈനിക വാഹന വ്യൂഹത്തിന് നേർക്ക് സ്ഫോടക വസ്തുക്കൾ നിറഞ്ഞ വാഹനം ഓടിച്ച് കയറ്റുകയായിരുന്നു. പുൽവാമ ജില്ലയിലെ അവന്തിപുരയ്ക്കടുത്ത് ദേശീയപാതയിൽ വെച്ചാണ് ഭീകരരുടെ ആക്രമണം നടന്നത്. ഉഗ്രസ്ഫോടനത്തിൽ എല്ലാം നിമിഷ നേരങ്ങൾക്കുള്ളിൽ തകർന്നടിഞ്ഞു.

Also Read:പ്രിയപ്പെട്ടവരോട് സംസാരിച്ചിരിക്കെ മാഞ്ഞു പോയവർ..രാജ്യത്തെ കണ്ണീരിലാഴ്ത്തിയ പുൽവാമ ഭീകരാക്രമണത്തിന്റെ ഓർമ്മയിൽ രാജ്യം

ഇന്ത്യ ഞെട്ടിയെങ്കിലും തകർന്നില്ല. ഭീകരാക്രമണത്തിന്റെ മുറിവുണങ്ങും മുൻപ് ഇന്ത്യൻ സൈന്യം ശക്തമായി തന്നെ തിരിച്ചടിച്ചു. ബലാക്കോട്ടിലെ ജെയ്ഷെ മുഹമ്മദ് ഭീകര ക്യാമ്പിന് നേർക്ക് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ മുന്നൂറിൽ പരം ഭീകരന്മാർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ.

പുൽവാമ ഭീകരാക്രമണം അന്താരാഷ്ട്ര നയതന്ത്ര തലത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടിയായി. അയൽരാജ്യമെന്ന നിലയിൽ ഇന്ത്യ പാകിസ്ഥാന് നൽകിയിരുന്ന പ്രത്യേക പദവി പിൻവലിച്ചു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ മറ്റ് രാജ്യങ്ങൾ ഇന്ത്യയ്ക്കൊപ്പം നിലയുറപ്പിച്ചതും പാകിസ്ഥാന് തിരിച്ചടിയായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button