കൊച്ചി : പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയിൽ എത്തും. അമ്പലമുകളിൽ നടക്കുന്ന പരിപാടിയിൽ ബിപിസിഎല്ലിൻ്റെ പുതിയ പെട്രോ കെമിക്കൽ പ്ലാൻ്റ് അടക്കം 6000 കോടിയിലധികം രൂപയുടെ പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കും.
Read Also : ജയസൂര്യയും മഞ്ജു വാര്യരും ഒരുമിക്കുന്ന ആദ്യ ചിത്രം ; “മേരി ആവാസ് സുനോ “
അമ്പലമേട് ബിപിസിഎൽ കൊച്ചി റിഫൈനറിയിൽ പ്രൊപ്പലിൻ ഡെറിവേറ്റീവ് സ്പെട്രോ കെമിക്കൽ പദ്ധതി ഉദ്ഘാടനം, അന്താരഷ്ട്ര ക്രൂയിസ് ടെർമിനൽ, ഷിപ്പ് യാർഡ് ലിമിറ്റഡിൻ്റെ മറൈൻ എഞ്ചിനിയറിംഗ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം, കൊച്ചി തുറമുഖത്തെ കൽക്കരി ബർത്തിൻ്റെ പുനർ നിർമാണത്തിൻ്റെ ശിലാസ്ഥാപനം, റോ റോ വെസ് സമർപ്പണം തുടങ്ങി അറായിരത്തിലധികം കോടി രൂപയുടെ പദ്ധതികകളുടെ സമർപ്പണം ഒരേ വേദിയിൽ പ്രാധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിക്കും. ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി കേന്ദ്ര പെട്രോളിയം തുറമുഖ വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു.
അമ്പലമുകൾ റിഫൈനറിയോട് ചേർന്ന വിഎച്ച്എഎസ്ഇ സ്കൂൾ ഗ്രൗണ്ടിലാണ് വേദി തയ്യാറാക്കിയിരിക്കുന്നത്. വിമാനമാർഗം നേവൽ ബേസിൽ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്ടറിൽ ഉച്ചയ്ക്ക് 2.30 ഓടെ റിഫൈനറിയിൽ എത്തും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം സംസ്ഥാനത്തെ മുതിർന്ന ബിജെപി നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തും. തുടർന്ന് അര മണിക്കൂർ ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.
Post Your Comments