Latest NewsKeralaNews

ഇനി എത്ര വേണമെങ്കിലും ദേഷ്യപ്പെടാം, ആരും കാണില്ല; മാധ്യമങ്ങളോട് വീണ്ടും ‘കടക്ക് പുറത്ത്’ ആജ്ഞാപിച്ച് മുഖ്യമന്ത്രി

മുഖ്യമന്ത്രിയും വിദ്യാർത്ഥികളുമായുളള ചോദ്യോത്തര പരിപാടിയിൽ മാധ്യമങ്ങൾക്ക് വിലക്ക്

കണ്ണൂർ സർവകലാശാലയിൽ മുഖ്യമന്ത്രിയും വിദ്യാർത്ഥികളുമായുളള ചോദ്യോത്തര പരിപാടികളിൽ നിന്നും മാധ്യമങ്ങൾക്ക് വിലക്ക്. മഹാത്മാമഗാന്ധി സർവകലാശാലയിൽ ചോദ്യം ചോദിച്ച വിദ്യാർത്ഥിയോട് മുഖ്യമന്ത്രി ദേഷ്യപ്പെടുന്ന വീഡിയോ നേരത്തെ വിവാദമായിരുന്നു. ഇത് മാധ്യമങ്ങൾ വാർത്തയാക്കുകയും വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇത് മുഖ്യന് ക്ഷീണമായി. ഇതോടെയാണ് ചോദ്യോത്തര പരിപാടികളിൽ നിന്നും മാധ്യമങ്ങളെ വിലക്കിയതെന്നാണ് സൂചന.

Also Read:‘ആര് പറഞ്ഞു ഇടതുപക്ഷം ക്ഷയിച്ചെന്ന്’? വെട്ടിത്തുറന്ന് യെച്ചൂരി

കണ്ണൂർ സർവകലാശാലയിലെ പരിപാടിയുടെ ഉദ്ഘാടനം കഴിഞ്ഞയുടൻ മാധ്യമങ്ങൾക്ക് പുറത്തിറങ്ങണമെന്നായിരുന്നു നിർദ്ദേശം. മുകളിൽ നിന്നുള്ള നിർദേശമാണെന്നും മാധ്യമങ്ങൾ ഹാളിന് പുറത്തിറങ്ങണമെന്നും വോളന്റിയർമാർ ആവശ്യപ്പെടുകയായിരുന്നു. ഇനി വിദ്യാർത്ഥികളോട് ദേഷ്യപ്പെട്ടാൽ അത് ജനങ്ങൾ കാണില്ലല്ലോയെന്നാണ് ഈ തീരുമാനത്തിൽ സോഷ്യൽ മീഡിയയുടെ പ്രതികരണം.

അതേസമയം, മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് എം എസ് എഫ് വിദ്യാർത്ഥികൾ സ്ഥലത്ത് പ്രതിഷേധിച്ചു.വിദ്യാർത്ഥികളെ പൊലീസ് തടഞ്ഞുവച്ചതിനെ തുടർന്ന് പരിപാടിയ്‌ക്ക് ബദലായി തെരുവിൽ ചോദ്യങ്ങൾ ചോദിച്ച് എം എസ് എഫുകാർ പ്രതിഷേധം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button