Latest NewsNewsIndia

17 മാസത്തെ ജമ്മുകശ്മീരിലെ പ്രോഗ്രസ് കാര്‍ഡ് ചോദിച്ച കോണ്‍ഗ്രസിനോട് 70 വര്‍ഷത്തെ കണക്ക് ചോദിച്ച് അമിത് ഷാ

ന്യൂഡല്‍ഹി: 17 മാസത്തെ ജമ്മുകശ്മീരിലെ പ്രോഗ്രസ് കാര്‍ഡ് ചോദിച്ച കോണ്‍ഗ്രസിനോട് 70 വര്‍ഷത്തെ കണക്ക് ചോദിച്ച് അമിത് ഷാ. ജമ്മു കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ റദ്ദാക്കിയതിനുശേഷം മോദി സര്‍ക്കാര്‍ അവിടെ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ കണക്കുചോദിച്ച കോണ്‍ഗ്രസിനോട് 70 വര്‍ഷം കോണ്‍ഗ്രസ് നടത്തിയ വികസനങ്ങളുടെ കണക്ക് ചോദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കഴിഞ്ഞ പതിനേഴുമാസത്തെ വികസനപ്രവര്‍ത്തനങ്ങളുടെ കണക്ക് ചോദിക്കുന്നവര്‍ പഴയപാര്‍ട്ടിയുടെ 70 വര്‍ഷത്തെകണക്ക് നല്‍കണമെന്ന് അമിത് ഷാ ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.

read also :പുനഃസംഘടിക്കണം, കുമ്മനത്തിനും കൃഷ്‌ണദാസിനും സ്ഥാനക്കയറ്റം നല്‍കണം; അഴിച്ചുപണി ആവശ്യപ്പെട്ട് ബിജെപി

ജമ്മുകശ്മീരിന്റെ പ്രത്യേക അവകാശം നിര്‍ത്തലാക്കുന്നവേളയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളെപ്പറ്റി ലോക്‌സഭയില്‍ ചോദ്യം ഉന്നയിച്ച കോണ്‍ഗ്രസ് നേതാവ് ആദിര്‍ രഞ്ജന്‍ ചൗദ്ധരിക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ആര്‍ട്ടിക്കിള്‍ 370 നിര്‍ത്തലാക്കിയ വേളയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ എന്തു ചെയ്തു എന്നാണ് നിങ്ങള്‍ ചോദിക്കുന്നത്. അത് സംഭവിച്ചിട്ട് പതിനേഴ് മാസം കഴിഞ്ഞപ്പോഴേക്കും നിങ്ങള്‍ കണക്കുകള്‍ ചോദിക്കുന്നു. 70 വര്‍ഷം നിങ്ങള്‍ ചെയ്തതിന്റെ കണക്ക് നിങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടോ? നിങ്ങള്‍ ശരിയായ രീതിയില്‍ ജോലി ചെയ്തിരുന്നുവെങ്കില്‍ ഈ ചോദ്യം നിങ്ങള്‍ക്ക് ചോദിക്കേണ്ടി വരില്ലായിരുന്നെന്നും അമിത് ഷാ സഭയില്‍ മറുപടി നല്‍കി.

എനിക്ക് ഒരു എതിര്‍പ്പും ഇല്ല. ഞാന്‍ എല്ലാത്തിന്റെയും കണക്കുകള്‍ നല്‍കാന്‍ തയ്യാറാണ്. എന്നാല്‍ തലമുറകളായി ഭരണം നടത്താന്‍ അവസരം ലഭിച്ചവര്‍ കണക്കുകള്‍ ചോദിക്കാന്‍ യോഗ്യരാണോയെന്ന് ആത്മപരിശോധന നടത്തണമെന്നും അമിത് ഷാ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button