Latest NewsNewsLife StyleHealth & Fitness

പപ്പായ ഇല കൊണ്ട് ജ്യൂസ് ; ഗുണങ്ങള്‍ നിരവധി

പഴങ്ങളിലെ താരമാണ് പപ്പായ. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഈ പഴം കുറഞ്ഞ വിലയില്‍ ലഭ്യവുമാണ്. എന്നാൽ പപ്പായ പോലെ തന്നെ ഗുണമുള്ളതാണ് പപ്പായ ഇലയും.വിറ്റാമിന്‍ എ, സി, ഇ, കെ, ബി, കാത്സ്യം, മഗ്നീഷ്യം, സോഡിയം മഗ്നീഷ്യം, അയണ്‍ എന്നിവയെല്ലാം പപ്പായയില്‍ അടങ്ങിയിട്ടുണ്ട്. ആന്‍റി മലേറിയല്‍ ഘടകങ്ങളും അതിലടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ കഴിക്കുന്നത് ശരീരത്തിന് ഗുണകരമാണ്. കൂടാതെ സ്ത്രീകളിലെ മാസമുറ സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള ഒരു പരിഹാരം കൂടിയാണിത്. ശരീരഭാഗങ്ങളിലുണ്ടാകുന്ന നീരും മറ്റും തടയാനും പപ്പായയില ജ്യൂസ് നല്ലതാണ്.

പപ്പായ ഇല ജ്യൂസ് എങ്ങനെ തയ്യാറാക്കാം

പപ്പായ ഇല ജ്യൂസ് ഉണ്ടാക്കാന്‍, നിങ്ങള്‍ക്ക് കുറച്ച് പപ്പായ ഇലകളും വെള്ളവും ആവശ്യമാണ്. തണ്ട് മുറിച്ച് മാറ്റി ഇല അരിഞ്ഞെടുക്കുക.

ഇത് കുറച്ച് വെള്ളം ചേര്‍ത്ത് ബ്ലെന്‍ഡറില്‍ അടിച്ചെടുക്കുക. ഇപ്പോള്‍ ജ്യൂസ് തയ്യാറാണ്. ജ്യൂസ് രുചികരമാക്കാന്‍ നിങ്ങള്‍ക്ക് അല്‍പം ഉപ്പ് അല്ലെങ്കില്‍ പഞ്ചസാര ചേര്‍ക്കാം. പകല്‍സമയം മൂന്ന് നേരങ്ങളിലായി ഒരാള്‍ക്ക് 100 മില്ലി വരെ പപ്പായ ഇല ജ്യൂസ് കഴിക്കാം.

shortlink

Post Your Comments


Back to top button