Latest NewsNewsIndia

റിപ്പബ്ളിക് ദിനത്തിലെ ചെങ്കോട്ട സംഘർഷം; ഒരാൾ കൂടി അറസ്‌റ്റിൽ

ന്യൂഡൽഹി : റിപ്പബ്ളിക് ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന സംഘർഷത്തിൽ ഒരാൾ കൂടി അറസ്‌റ്റിൽ. സംഘർഷവുമായി ബന്ധപ്പെട്ട് പ്രതിചേർക്കപ്പെട്ടിരുന്ന ഇക്ബാൽ സിംഗാണ് അറസ്‌റ്റിലായത്. ഡൽഹി പോലീസ് സ്‌പെഷ്യൽ സെല്ലിന്റെ നേതൃത്വത്തിൽ പഞ്ചാബിലെ ഹോശിയാർപുരിൽ നിന്നാണ് ഇക്‌ബാൽ സിംഗിനെ അറസ്‌റ്റ് ചെയ്‌തത്‌.

ചെങ്കോട്ടയിൽ നടന്ന കലാപത്തിന് ശേഷം ഇയാൾ ഒളിവിലായിരുന്നു. ഇക്ബാൽ സിംഗിനെ കുറിച്ച് വിവരം നൽകുന്നവർക്ക് 50,000 രൂപ ഡൽഹി പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ചെങ്കോട്ടയിൽ കടന്ന് ഖാലിസ്താൻ പതാക ഉയർത്താൻ ആഹ്വാനം ചെയ്തത് ഇക്ബാൽ സിംഗ് ആണെന്നാണ് ഡൽഹി പോലീസ് കണ്ടെത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ചെങ്കോട്ടയിൽ നടന്ന സംഘർഷങ്ങളുമായി ബന്ധപ്പെട്ട് പഞ്ചാബി നടനും ഗായകനുമായ ദീപ് സിദ്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ പ്രതിഷേധ ട്രാക്ടർ റാലിക്കിടെയാണ് സിദ്ധുവിന്റെ നേതൃത്വത്തിൽ ഒരു സംഘം ചെങ്കോട്ടയിൽ കടന്ന് സിഖ് പതാക ഉയർത്തിയത്. ചെങ്കോട്ടയിൽ അതിക്രമിച്ചു കയറിയ പ്രതിഷേധക്കാർ വൻനാശനഷ്ടം വരുത്തുകയും ചെയ്തിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button