Latest NewsKeralaNews

258 പേർക്ക് പി.എസ്.സി വഴി ഉടൻ നിയമനം; വനിതകൾക്ക് ഡേ ഡ്യൂട്ടി, പുരുഷന്മാർക്ക് നൈറ്റ് ഡ്യൂട്ടി

ബവ്റീജസ് കോർപ്പറേഷനിൽ പുതിയ സ്റ്റാഫ് പാറ്റേൺ ഏർപ്പെടുത്താൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കോർപ്പറേഷനിൽ ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തി വനിതാ ജീവനക്കാർക്ക് പകൽ ജോലി നല്കാനാണ് സർക്കാർ തീരുമാനം. രാത്രിയിൽ പുരുഷന്മാർക്ക് ജോലി നല്കും. ഷിഫ്റ്റ് സമ്പ്രദായത്തിൽ എട്ടു മണിക്കൂർ ജോലി വരുന്നതോടെ അധിക ജോലി ഭാരം കുറയും.

മാത്രമല്ല, അഡീഷണൽ അലവൻസ് നിർത്തലാക്കും. ഇതോടെ ഈ ഇനത്തിലുള്ള 30 കോടി രൂപയുടെ അധികബാധ്യത സർക്കാരിന് ഇല്ലാതാവും. നേരത്തെ, കുറവ് ജീവനക്കാരുണ്ടായിരുന്ന കോർപ്പറേഷൻ ഷോപ്പുകളിൽ പോലും അധിക ജോലിയുടെ പേരിൽ അഡീഷണൽ അലവൻസ് എഴുതിയെടുക്കുന്ന രീതി അവസാനിക്കും.

Also Read:മഞ്ഞുമല ദുരന്തത്തിനു പിന്നില്‍ ന്യൂക്ലിയര്‍ ഉപകരണം ? വെള്ളത്തിന് രൂക്ഷഗന്ധം , വാദം തള്ളി വിദഗ്ദ്ധര്‍

പുതിയ സ്റ്റാഫ് പാറ്റേൺ വരുന്നതോടെ, സ്ഥാനക്കയറ്റത്തിനും സ്ഥലംമാറ്റത്തിനും ഏകീകൃത രൂപ മുണ്ടാവും. പുതുതായി വരുന്ന 5 I 9 തസ്തികകളിൽ 258 പേർക്കു പി.എസ്.സി. വഴിയും 261 പേർക്ക് എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ച് വഴിയും നിയമനം നല്കാനാവുമെന്നാണ് അധികൃതർ പറയുന്നത്.

നിയമന ശുപാർശകളിൽ വിവാദത്തിലകപ്പെട്ട സർക്കാർ പുതിയ നീക്കവുമായി വരുന്നതിലൂടെ സമരം ചെയ്യുന്നവരെയും തൊഴിൽ അന്വേഷകരെയും തങ്ങൾക്കനുകൂലമാക്കാനാവുമെന്ന കണക്കുകൂട്ടിലാണെന്ന് വ്യക്തം.

shortlink

Related Articles

Post Your Comments

Related Articles


Back to top button