Latest NewsNewsIndiaInternational

യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മേഖലാ വിഷയങ്ങളും ഇരുകൂട്ടരും പ്രഥമ പരിഗണന നൽകുന്ന വിഷയങ്ങളും ചർച്ച ചെയ്തതായി പ്രധാനമന്ത്രി അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Read Also : സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല വീ​ണ്ടും കൂ​ടി , പെട്രോൾ വില 90 കടന്നു

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ സഹകരണത്തിനും തീരുമാനമായതായി പ്രധാനമന്ത്രി പറഞ്ഞു. ഇന്തോ- പസഫിക് മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ശക്തമാക്കാനും തീരുമാനിച്ചതായി പ്രധാനമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button