![](/wp-content/uploads/2021/02/ramesh-3.jpg)
പാലക്കാട് : സ്വര്‍ണക്കടത്ത് കേസ് അന്വേഷണം നില്‍ക്കാന്‍ കാരണം സിപിഎമ്മും ബിജെപിയും തമ്മിലുളള പുതിയ കൂട്ടുകെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണം മരവിപ്പിച്ചിരിയ്ക്കുന്നത് ഇരു പാര്‍ട്ടികളും തമ്മിലെ പുതിയ കൂട്ടുകെട്ടിന്റെ ഭാഗമാണ്. മുഖ്യമന്ത്രി കത്തെഴുതിയപ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ വന്നു. രണ്ടാമത് കത്തെഴുതിയപ്പോള്‍ അന്വേഷണം നിലച്ചു. ഇതോടെ സിപിഎമ്മും ബിജെപിയും തമ്മിലുളള അന്തര്‍ധാര എല്ലാവര്‍ക്കും ബോദ്ധ്യമായെന്നും ചെന്നിത്തല ആരോപിച്ചു.
മണ്ണെണ്ണ സമരത്തെ വിമര്‍ശിച്ച ധനമന്ത്രിയ്ക്ക് സമരങ്ങളോട് അലര്‍ജിയും പുച്ഛവുമാണ്. ഉദ്യോഗാര്‍ഥികളുടെ സമരം ജനങ്ങളുടെയും ചെറുപ്പക്കാരുടെയും വികാരമാണ്. അത് അടിച്ചമര്‍ത്താമെന്ന് കരുതേണ്ട. പ്രതിഷേധിച്ചവരെ സമര ജീവികളെന്നാണ് മോദി വിളിച്ചത്. മോദിയും തോമസ് ഐസക്കും തമ്മില്‍ എന്ത് വ്യത്യാസമാണുളളതെന്നും പാലക്കാട് വാളയാറിലെ സമര പന്തല്‍ സന്ദര്‍ശിച്ച ശേഷം ചെന്നിത്തല ചോദിച്ചു.
Post Your Comments