തിരുവനന്തപുരം : നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വൈജ്ഞാനിക സംരംഭങ്ങളെ ഏകോപിപ്പിക്കുന്നതിനും യുവജനങ്ങളെ സജ്ജമാക്കാന്‍ കേരള നോളജ് മിഷന് എന്ന പുതിയ സംരംഭത്തിന് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. നൈപുണി പരിശീലനത്തിനും പുതിയ അവസരങ്ങള്‍ കണ്ടെത്തുന്നതിനും യുവജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന വിശാല ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ് ഈ പദ്ധതിയുടെ കാതല്‍.
ഇതുവഴി അടുത്ത അഞ്ച് വര്‍ഷത്തിനകം 20 ലക്ഷം പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. നേരത്തെ ജോലി ചെയ്ത് പിന്നീട് വിട്ടുനില്‍ക്കുന്നവര്‍ക്കും അഭ്യസ്തവിദ്യരായ തൊഴില്‍രഹിതര്‍ക്കും ഈ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി ആഗോള തൊഴില്‍ദാതാക്കളുമായി നേരിട്ട് ബന്ധപ്പെട്ട് അവസരങ്ങള്‍ കണ്ടെത്താമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. knowledgemission.kerala.gov.in എന്നതാണ് പോര്‍ട്ടല്‍.
കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നൊവേഷന് സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ.ഡിസ്ക്) ആണ് കേരള നോളജ് മിഷന് മേല്‍നോട്ടം വഹിക്കുന്നത്. ചടങ്ങില്‍ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് അധ്യക്ഷത വഹിച്ചു. മന്ത്രി ടി.പി. രാമകൃഷ്ണന്, മന്ത്രി ഡോ. കെ.ടി. ജലീല്‍, കെ-ഡിസ്ക് ചെയര്മാന് ഡോ. കെ.എം എബ്രഹാം, സംസ്ഥാന പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ പ്രഫ. വി.കെ. രാമചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
ഡേറ്റ അനലിറ്റിക്സ്, മെഷീന് ലേണിങ്, നിര്‍മിത ബുദ്ധി, റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍, ഫുള്‍ സ്റ്റാക്ക് ഡെലപ്മെന്റ്, സൈബര്‍ സെക്യൂരിറ്റി, ഡിജിറ്റല്‍ കണ്ടന്റ് ക്രിയേഷന്, മീഡിയ, സിന്തറ്റിക് ബയോളജി, ജെനിറ്റിക് എന്‍ജിനീയറിങ്,
Post Your Comments