Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKerala

തുടർക്കഥയായ സിപിഎമ്മിന്റെ നിയമന അട്ടിമറി: ദേവസ്വം ബോര്‍ഡ് കോളജിലും അധ്യാപക തസ്തിക സിപിഎം യുവനേതാവിന്റെ ഭാര്യയ്ക്ക്

മലയാളം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കു നടന്ന ഈ അഭിമുഖത്തില്‍ മറ്റു താല്‍പ്പര്യങ്ങള്‍ മേല്‍ക്കൈ നേടി.

സിപിഎമ്മിന്റെ നിയമന അട്ടിമറി കൂടുതൽ വിവാദമാകുകയാണ്. 2019 ഡിസംബറില്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ഒരു കോളേജിലും അദ്ധ്യാപക(മലയാളം) ഇന്റര്‍വ്യുവില്‍ യുവജന നേതാവിന്റെ ഭാര്യക്കായി അട്ടിമറി നടന്നതായാണ് റിപ്പോർട്ട്. ഈ സംഭവത്തിൽ കോടതിയിൽ കേസ് നടക്കുന്നതായും വിവരമുണ്ട്. ഏ പി ഐ സ്‌കോര്‍ പ്രകാരമുള്ള ഇന്റക്‌സ് മാര്‍ക്കും അഭിമുഖത്തിന്റെ മാര്‍ക്കും തമ്മിലുള്ള വ്യത്യാസം ആരെയും അമ്പരപ്പിക്കുന്നതാണ്.

എ പി ഐ സ്‌കോര്‍ അനുപാതം എഴുപതു മാര്‍ക്കിലും ഇന്റര്‍വ്യുവിന്റേത് മുപ്പതു മാര്‍ക്കിലും പരിഗണിച്ചാണ് റാങ്ക് ലീസ്റ്റ് തയ്യാറാക്കിയത്. എഴുപതില്‍ 54.77 കിട്ടിയ എ എന്ന ഉദ്യോഗാര്‍ത്ഥി മുന്നില്‍ വന്നു. ബിയ്ക്ക് 54.4 ഉം സി യ്ക്ക് 53.5ഉം ഡി യ്ക്ക് 44.29ഉം ഇ യ്ക്ക് 42.5ഉം, എഫിന് 36.53ഉം ലഭിച്ചു. ഇവര്‍ക്ക് ഇന്റര്‍വ്യുവില്‍ ലഭിച്ച മാര്‍ക്ക് ഉദാഹരണത്തിന് , എയ്ക്ക് മുപ്പതില്‍ 28 കിട്ടി. ബിയ്ക്ക് 8ഉം സിയ്ക്ക് 9ഉം ഡി യ്ക്ക് 28ഉം ഇയ്ക്ക് 27ഉം എഫിന് 28ഉം നല്‍കി. കുറഞ്ഞ മാര്‍ക്ക് എട്ടും കൂടിയ മാര്‍ക്ക് ഇരുപത്തിയെട്ടും!

ഈ ഭീമമായ അന്തരത്തിനകത്ത് (നാല് ഒഴിവുകളില്‍) സുരക്ഷിതമായ ഇടം ലഭിച്ചു ഒരു നേതാവിന്റെ ഭാര്യ അസിസ്റ്റന്റ് പ്രൊഫസറായി. പുറന്തള്ളപ്പെട്ടത് മികച്ച അക്കാദമിക യോഗ്യതയുള്ള രണ്ടു പേര്‍. അന്നാവട്ടെ 2018 റഗുലേഷന്റെ ഉദാരത ഒട്ടും ഉപയോഗിക്കാന്‍ സാധിക്കുമായിരുന്നില്ല. ഇന്‍ഡക്‌സ് മാര്‍ക്ക് എഴുപതില്‍ 54ഉള്ള മൂന്നു പേരുണ്ട്. അവരില്‍ രണ്ടുപേരെ ഒമ്ബതും എട്ടും മാര്‍ക്കുകള്‍ മാത്രം നല്‍കി പുറത്താക്കി. നാല്‍പ്പത്തിനാലും നാല്‍പ്പത്തിരണ്ടും മുപ്പത്തിയാറും കിട്ടിയവരെ മുപ്പതില്‍ ഇരുപത്തിയെട്ടു മാര്‍ക്കും നല്‍കി അകത്തേയ്ക്കു കയറ്റി.

നാവികനെ തട്ടിക്കൊണ്ടുപോയി ചുട്ടുകൊന്ന സംഭവം; കൊല്ലപ്പെട്ടയാള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യത, നിർണ്ണായക വിവരങ്ങൾ

ഇന്റര്‍വ്യുവില്‍ കുറഞ്ഞ മാര്‍ക്കും കൂടിയ മാര്‍ക്കും നിശ്ചയിക്കുന്ന സന്ദര്‍ഭങ്ങളുണ്ട്. അത് സെലക്ഷന്‍ കമ്മറ്റി നിശ്ചയിക്കുന്നതാണ്. മുപ്പതില്‍ പത്തോ പന്ത്രണ്ടോ മുതല്‍ ഇരുപതോ ഇരുപത്തിയഞ്ചോ വരെയുള്ള ഒരു റെയ്ഞ്ചില്‍ മാര്‍ക്കിടാം. അതു മെറിറ്റില്‍ വലിയ അപകടം വരുത്തുകയില്ല. ബോധപൂര്‍വ്വമായ അട്ടിമറി ഇല്ലാതാക്കാം. എന്നാല്‍ മലയാളം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കു നടന്ന ഈ അഭിമുഖത്തില്‍ മറ്റു താല്‍പ്പര്യങ്ങള്‍ മേല്‍ക്കൈ നേടി. ഇത് സംബന്ധിച്ച് കോടതിയിൽ കേസുണ്ടെന്നാണ് റിപ്പോർട്ട്. തേജസ് ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഏതു യുവജനനേതാവാണെന്ന് വ്യക്തമാക്കിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button