![coaches of train derail](/wp-content/uploads/2018/06/train-2.png)
പാട്‌ന : ബിഹാറിൽ ട്രെയിൻ പാളം തെറ്റി. ലോക്മാന്യ തിലക് എക്‌സ്പ്രസ് പാസഞ്ചറിന്റെ രണ്ടു കോച്ചുകൾ പാളം തെറ്റിയത്. ചപ്ര സ്റ്റേഷന് സമീപത്തായാണ് അപകടം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ക്രോസിംഗ് നമ്പർ 65 ലാണ് അപകടം ഉണ്ടായത്.
Read Also : ലോക സുസ്ഥിര ഉച്ചകോടി ഉദ്ഘാടനം ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി
ട്രെയിൻ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് പാളത്തിലൂടെയുള്ള ഗതാഗതം നിർത്തി വെച്ചിരിക്കുകയാണ്. അപകടത്തിന്റെ കാരണം എന്താണെന്ന് കണ്ടെത്താനുള്ള നടപടികളും റെയിൽവേ ആരംഭിച്ചിട്ടുണ്ട്. കോച്ചുകളിൽ ആളില്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായതെന്നാണ് റെയിൽവേ വൃത്തങ്ങൾ അറിയിക്കുന്നത്.
Post Your Comments