Latest NewsKeralaNewsDevotionalSpirituality

ഈ നക്ഷത്രക്കാര്‍ ശത്രുക്കളെ സമ്പാദിക്കുന്നവര്‍

പൊതുവേ തൃക്കേട്ട നക്ഷത്രക്കാര്‍ ശുദ്ധഹൃദയരായേക്കും. സ്വപ്രയത്‌നത്താല്‍ എല്ലാവിധ ജീവിതസൗകര്യങ്ങളും നേടിയെടുക്കാന്‍ സാധിക്കും. വാചാലരും ബുദ്ധിസമര്‍ത്ഥരുമാകും. എളുപ്പത്തില്‍ മറ്റുള്ളവരെ വശത്താക്കാന്‍ കഴിവുപ്രകടിപ്പിക്കും.

യൗവനം പിന്നിടുമ്പോഴേക്കും എല്ലാ സുഖസൗകര്യങ്ങളും നേടിയെടുക്കാന്‍ സാധ്യതയുണ്ട്. മനസിലുള്ളതെല്ലാം വെട്ടിത്തുറന്ന് പറയുന്ന ഇവര്‍ ധീരരെന്ന് തോന്നിപ്പിക്കുമെങ്കിലും ലോലവും ചഞ്ചലവുമായ മനസുകാരായിരിക്കും. മുന്‍കോപമാണ് വലിയൊരു ദോഷം. ആ സമയങ്ങളില്‍ പരുഷമായി പെരുമാറിയേക്കും. കാര്യങ്ങള്‍ പെരുപ്പിച്ചുപറയാന്‍ തത്പരരായിക്കും. സുഹൃത്തുക്കള്‍ക്കൊപ്പം നിരവധി ശത്രുക്കളെയും സമ്പാദിക്കാന്‍ ഇടയുണ്ട്.

വസ്ത്രംമാറുന്ന നിസാരതയില്‍ ജീവിതശൈലികള്‍ മാറ്റുന്ന കാര്യത്തിലും ഇക്കൂട്ടര്‍ പ്രയാസപ്പെടാന്‍ ഇടയില്ല. സാങ്കേതികവിദ്യയില്‍ പ്രാവീണ്യം സിദ്ധിച്ചവരാകും. ആ മേഖലയില്‍ താന്‍ ചെയ്യുന്ന പോലെ ചെയ്യാന്‍ കഴിയുമോയെന്ന് മറ്റുള്ളവരെ വെല്ലുവിളിക്കാനും തുനിഞ്ഞേക്കും.

പട്ടാളം, വാഹനസംബന്ധമായ ജോലികള്‍, ജലസേചനം, വൈദ്യുതി വിഭാഗം എന്നീ മേഖലകളില്‍ ശോഭിക്കും. നടുവേദന, ട്യൂമര്‍, ഉദരരോഗം, ചുമല്‍വേദന എന്നിവ എളുപ്പത്തില്‍ പിടിപെട്ടേക്കാം. കുന്തംപോലെ നില്ക്കുന്ന മൂന്നു നക്ഷത്രങ്ങള്‍ ചേര്‍ന്നതാണ് തൃക്കേട്ട നക്ഷത്രം. രക്ഷാകങ്കണമാണ് അടയാളം. തീക്ഷണമായ നക്ഷത്രമാണിത്. നാശങ്ങള്‍ സൂചിപ്പിക്കുന്ന നക്ഷത്രമായതിനാല്‍ ശുഭകാര്യങ്ങള്‍ക്കൊന്നും സ്വീകാര്യമല്ല. യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കല്‍, തോണി വെള്ളത്തിലിറക്കല്‍, നിലം ഉഴല്‍ എന്നിവയ്ക്കും ആഭിചാരം, ഭേദോപായങ്ങള്‍ എന്നിവയ്ക്കും ഉത്തമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button