ഉത്തരേന്ത്യയില്‍ അതിശൈത്യം സംബന്ധിച്ച മുന്നറിയിപ്പ് നല്കിയ കാലാവസ്ഥാ വകുപ്പ് മദ്യപിക്കരുതെന്ന നിര്‍ദേശവും നല്‍കിയിരുന്നു. ജനങ്ങള്‍ വീടിനുള്ളില്‍ കഴിയണമെന്നും, മദ്യപിക്കരുതെന്നുമാണ് മുന്നറിയിപ്പ്. കൂടാതെ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം കഴിക്കണമെന്നും നിര്‍ദേശമുണ്ട്. എന്താണ് അതിശൈത്യ കാലത്ത് മദ്യപിച്ചാല്‍ സംഭവിക്കുന്നത്?
തണുപ്പ് ഏറുമ്പോള്‍ മദ്യപിക്കുന്നത് നല്ലതാണെന്നും ശൈത്യത്തെ പ്രതിരോധിക്കാമെന്നും ചിലര്‍ പറയാറുണ്ട്. അപ്പോള്‍ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പോ? മദ്യപിക്കുമ്പോള്‍ ചൂട് അനുഭവപ്പെടുമെങ്കിലും, ഇത് നിങ്ങളുടെ ശരീര താപനില കുറയ്ക്കുകയും പ്രതിരോധശേഷി ദുര്‍ബലമാക്കുകയും ചെയ്യുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
Post Your Comments