KeralaCinemaMollywoodLatest NewsNewsEntertainment

‘ഇവനെയൊക്കെ ചൂരലിന് തല്ലി ഓടിക്കണം’; അമ്മയ്ക്കെതിരെ സൈജു ശ്രീധരൻ

ആഷിഖ് അബുവിന്‍റെ സ്ഥിരം എഡിറ്ററാണ് സൈജു ശ്രീധരൻ

കഴിഞ്ഞ ദിവസമാണ് മലയാള സിനിമയുടെ താരസംഘടനയായ ‘അമ്മ’യ്ക്ക് കൊച്ചിയിൽ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തത്. മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാം അടങ്ങുന്ന ടീം ആയിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങിലെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേനേടിയിരുന്നു.

Also Read:അഴിക്കുന്തോറും മുറുകുന്ന കുരുക്ക്; സരിതയുടെ ശബ്ദരേഖ പുറത്ത്

ഉദ്ഘാടന ചടങ്ങിൽ വേദിയുടെ അരികില്‍ അമ്മ എക്‌സിക്യൂട്ടീവിലെ വനിതാ അംഗങ്ങളായ രചന നാരായണന്‍കുട്ടിയും ഹണി റോസും ഇരിപ്പിടം ഇല്ലാതെ നില്‍ക്കുന്ന ഫോട്ടോയ്ക്ക് വിമർശനം ഉയരുകയാണ്. ‘ഇവനെയൊക്കെ ചൂരലിന് തല്ലി ഓടിക്കണം’ എന്ന് എഡിറ്റര്‍ സൈജു ശ്രീധരന്‍ പറയുന്നു. ഫോട്ടോ പങ്കുവെച്ച്‌ “വീണ്ടും വീണ്ടും വീണുടയുന്ന വിഗ്രഹങ്ങള്‍.” എന്നാണ് സൈജു ശ്രീധരൻ കുറിച്ചത്. സംവിധായകന്‍ ആഷിഖ് അബുവിന്‍റെ സ്ഥിരം എഡിറ്റര്‍മാരില്‍ ഒരാളാണ് സൈജു ശ്രീധരന്‍.

സംഘടനക്കകത്തെ ആണ്‍കോയ്മയാണ് ഈ ഫോട്ടോ എന്ന തരത്തില്‍ വിമര്‍ശനവും വലിയ രീതിയില്‍ ഉയര്‍ന്നിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, ജഗദീഷ്, മുകേഷ്, ഗണേഷ് കുമാര്‍, ഇടവേള ബാബു, സിദ്ധീഖ് എന്നിവരാണ് ഉദ്ഘാടന വേദിയിലുണ്ടായിരുന്നത്. പപ്പായ മീഡിയ സംരംഭകരില്‍ ഒരാളാണ് സൈജു ശ്രീധരന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button