അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായി സംഭാവന നൽകി മുസ്ലീം കുടുംബങ്ങൾ. ഫൈസാബാദ് നഗരത്തിലെ മുസ്ലീം കുടുംബങ്ങളാണ് സംഭാവനകൾ നൽകിയത്. തങ്ങളുടെ പൂർവ്വികർ ഇവിടെ ജനിച്ച് വളർന്നവരാണെന്നും വിശ്വാസവും ഭക്തിയും നിലനിൽക്കുന്നത് ശ്രീരാമ ക്ഷേത്രവുമായി ബന്ധപ്പെട്ടാണെന്നും ഇവർ പറയുന്നു.
‘ഞങ്ങളുടെ പൂർവ്വികരുടെ വിശ്വാസവും ഭക്തിയുമെല്ലാം ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് കിടക്കുന്നു. അതിന്റെ ഭാഗമാകുന്നത് ഞങ്ങളുടെ കടമയാണ്. ഞങ്ങളെല്ലാം ഹിന്ദുസ്ഥാന്റെ ഭാഗമാണ്. ഞങ്ങളാരും തുർക്കിയിൽ നിന്നും വന്നവരല്ല. എല്ലാ ഹിന്ദുകുടുംബങ്ങളുമായി വളരെ നല്ല സൗഹൃദത്തിൽ കാലങ്ങളായി താമസിക്കുന്നവരുമാണ്.’ സംഭാവന നൽകിക്കൊണ്ട് മുസ്ലീം കുടുംബാംഗങ്ങൾ പറഞ്ഞു.
Also Read:ഉത്തരാഖണ്ഡ് പ്രളയത്തിൽ കുടിങ്ങിയ ആളെ രക്ഷപ്പെടുത്തി സുരക്ഷാസേന; വീഡിയോ കാണാം
അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായി നേരത്തേ മെട്രോമാൻ ഇ ശ്രീധരൻ സംഭാവന നൽകിയിരുന്നു. അദ്ദേഹത്തെ കൂടാതെ, നിരവധി പേർ ഇതിനോടകം തന്നെ രാമക്ഷേത്ര നിർമ്മാണത്തിനായി സംഭാവന നൽകി. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും നിധി സമർപ്പണിൽ പങ്കാളിയായി. കേരളത്തിലെ ഗ്രാമങ്ങളിൽ നിന്നുൾപ്പെടെ എല്ലാ വീടുകളിൽ നിന്നും രാമക്ഷേത്ര നിർമ്മാണത്തിനായി ധനസമാഹരണം നടത്തുന്നുണ്ട്.
Post Your Comments