Latest NewsKeralaNewsDevotionalSpirituality

മയില്‍പ്പീലി വീട്ടില്‍ സൂക്ഷിച്ചാല്‍

മയില്‍പ്പീലി മഹാലക്ഷ്മിയുടെ പ്രതീകമാണെന്നാണ് വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ അത് വീടുകളില്‍ സൂക്ഷിക്കുമ്പോള്‍ ലക്ഷ്മിദേവിയുടെ സാന്നിധ്യമുണ്ടെന്നും വിശ്വസിക്കപ്പെടുന്നു. മയില്‍പ്പീലി വീടുകളില്‍ വയ്ക്കുന്നത് വീടിന്റെ ഭംഗിവര്‍ധിപ്പിക്കുന്നതിനൊപ്പം നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുകയും ചെയ്യും.

വീട്ടിലേക്ക് കയറിവരുമ്പോള്‍തന്നെ മയില്‍പ്പീലി കാണത്തക്ക വിധത്തില്‍ സ്ഥാപിക്കുന്നത് വീട്ടില്‍ ഐശ്വര്യം വര്‍ധിപ്പിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഒപ്പം തന്നെ, കുടുംബാംഗങ്ങള്‍ തമ്മിലുള്ള സ്‌നേഹം വര്‍ധിക്കുകയും ചെയ്യുമെന്നും വിശ്വസിക്കപ്പെടുന്നു. പണപ്പെട്ടിക്കു സമീപം മയില്‍പ്പീലി സൂക്ഷിക്കുന്നത് സമ്പത്ത് വര്‍ദ്ധിക്കുന്നതിന് കാരണമാകുമെന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്.

ശനിയുടെ അപഹാരമുള്ളവര്‍ മൂന്ന് മയില്‍പ്പീലി ഒന്നിച്ച് കറുത്ത നൂലുകൊണ്ട് കെട്ടി വെള്ളം തളിച്ച് പ്രാര്‍ഥിച്ചാല്‍ ശനിദോഷം കുറയുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാല്‍,യഥാര്‍ഥ മയില്‍പ്പീലി തന്നെ വീട്ടില്‍ സൂക്ഷിക്കണം. ഇപ്പോള്‍ ധാരാളം വ്യാജ മയില്‍പ്പീലികള്‍ ഇറങ്ങുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles

Back to top button