കണ്ണൂർ : തെരഞ്ഞെടുപ്പിനെ നേരിടാൻ സൈബർ പ്രചാരണ പദ്ധതികൾ ആസൂത്രണം ചെയ്യാനൊരുങ്ങി സിപിഎം. പാർട്ടി സംസ്ഥാന നേത്വത്തിൻറെ തീരുമാനത്തോടെയായിരിക്കും സൈബർ പ്രചാരണ പദ്ധതികൾ ആസൂത്രണം ചെയ്യുക. ഇതിനായി ബിജെപിയെ മാതൃകയാക്കാനാണ് സിപിഎം സംസ്ഥാന സൈബർ വിദഗ്ദ്ധരുടെ ഉപദേശം. ബി.ജെ.പിയും നരേന്ദ്രമോദിയും ലോകസഭ തിരഞ്ഞെടുപ്പിൽ വിജയം കൈവരിച്ച അതേ തന്ത്രങ്ങൾ ഇവിടെയും പയറ്റണമെന്നാണ് സിപിഎം നേതൃത്വത്തിൽ വന്ന അഭിപ്രായങ്ങൾ.
ബിജെപി പ്രസ്ഥാനങ്ങളിലെ അണികൾ സമൂഹമാധ്യമങ്ങളിൽ സംഘടിതമായാണ് നീങ്ങുന്നതെന്നാണ് സിപിഎം നേതൃത്വത്തിൻറെ വിലയിരുത്തൽ. സമൂഹമാധ്യമങ്ങളിൽ സിപിഎം അണികളും ശക്തമാണെങ്കിലും ഇതിൽ പാർട്ടിയുടെ നിയന്ത്രണമില്ലത്തത് പോരായ്മയായി സംഘടന വിലയിരുത്തുന്നു. നിയന്ത്രണത്തിന് സംസ്ഥാനതല സമിതിയും സൈബർ വിംഗിനെ നിയന്ത്രിക്കാൻ സംസ്ഥാന കമ്മിറ്റി പ്രത്യേകസമിതിയെയും ഇതിനോടകം നിയോഗിച്ചിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് നിരവധി പ്രതിസന്ധികളിലൂടെ പാർട്ടിയും സർക്കാരും കടന്നുപോകുമ്പോൾ സോഷ്യൽ മീഡിയയിൽ പോലും പ്രതിരോധം സൃഷ്ടിക്കാൻ സാധിക്കാത്തത് ഇക്കാരണത്താലാണെന്നും നേതൃത്വം വിലയിരുത്തുന്നു.
Post Your Comments