ഓണ്‍ലൈന്‍ പരസ്യങ്ങളുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ക്ക് 17 പേര്‍ക്ക് പിഴ ചുമത്തിയതായി സൗദി വാണിജ്യ മന്ത്രാലയം അറിയിച്ചു. ഇ-കൊമേഴ്സ് നിയമം അനുസരിച്ച പരസ്യ വ്യവസ്ഥകള്‍ ലംഘിച്ചതിന് ആകെ 7,40,000 റിയാലാണ് പിഴ ചുമത്തിയത്. അതേസമയം നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ രണ്ടു ഓണ്‍ലൈന്‍ സ്റ്റോറുകള്‍ മന്ത്രാലയം അടപ്പിച്ചു. ഇവയുടെ സൈറ്റുകള്‍ ബ്ലോക്കും ചെയ്തു.
Read Also: മഞ്ഞുമല ദുരന്തം, കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ്
സ്നാപ് ചാറ്റ്, ട്വിറ്റര്‍ പോലുള്ള സാമൂഹികമാധ്യമങ്ങളിലൂടെ പരസ്യം ചെയ്തതിനാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്. അത്തറുകള്‍, ഇലക്‌ട്രിക് ഉപകരണങ്ങള്‍, പാത്രങ്ങള്‍, റെസ്റ്റോറൻറ്റുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ടെക്സ്‌റ്റൈല്‍സുകള്‍ എന്നിവയുമായി ബന്ധപ്പെടുത്തിയ പരസ്യങ്ങള്‍ പരസ്യമാണെന്ന് വെളിപ്പെടുത്താതിരിക്കല്‍, പരസ്യങ്ങളില്‍ വ്യാജ അവകാശവാദങ്ങള്‍ ഉന്നയിക്കല്‍, കറന്‍സി ക്രയവിക്രയത്തെ കുറിച്ച് പരസ്യം ചെയ്യല്‍ എന്നിവ അടക്കമുള്ള നിയമ ലംഘനങ്ങൾ ചൂണ്ടിക്കാണിച്ചാണ് 17 പേർക്കെതിരെ നടപടി എടുത്തിയിരിക്കുന്നത്.
Post Your Comments