KeralaLatest NewsIndiaNews

അയോദ്ധ്യ രാമക്ഷേത്ര നിർമാണത്തിനായി സംഭാവന കൈമാറി മെട്രോമാൻ ഇ ശ്രീധരൻ

തിരുവനന്തപുരം: അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായി മെട്രോമാൻ ഇ ശ്രീധരൻ സംഭാവന നൽകി. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ബ്രഹ്മചാരി ഭാർഗവ റാമിനാണ് അദ്ദേഹം ചെക്ക് കൈമാറിയത്.

Read Also : ഇന്ത്യന്‍ ഭക്ഷണങ്ങള്‍ കഴിക്കുന്ന വീഡിയോ ഷെയർ ചെയ്ത് മിയ ഖലീഫ

ഇ ശ്രീധരന്റെ വസതിയിലെത്തിയാണ് ഹിന്ദു ഐക്യവേദി പ്രവർത്തകർ സംഭാവന സ്വീകരിച്ചത്. കഴിഞ്ഞ മാസം മുതലാണ് സംസ്ഥാനത്ത് ശ്രീരാം മന്ദിർ നിധി സമർപ്പൺ ആരംഭിച്ചത്. നിരവധി പേർ ഇതിനോടകം തന്നെ രാമക്ഷേത്ര നിർമ്മാണത്തിനായി സംഭാവന നൽകി. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും നിധി സമർപ്പണിൽ പങ്കാളിയായി. കേരളത്തിലെ ഗ്രാമങ്ങളിൽ നിന്നുൾപ്പെടെ എല്ലാ വീടുകളിൽ നിന്നും രാമക്ഷേത്ര നിർമ്മാണത്തിനായി ധനസമാഹരണം നടത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button