തിരുവനന്തപുരം :ആങ്കോട് സ്വദേശി മോഹനകുമാരിയും മകന്‍ വിപിനുമാണ് മരിച്ചത്. കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്കും വിപിന്റെ ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് വിവരം. ആത്മഹത്യാ കുറിപ്പ് എഴുതിവെച്ച ശേഷമാണ് വിപിന്‍ ജീവനൊടുക്കിയത്.
Read Also : വീണ്ടും സ്വര്‍ണക്കടത്ത് ; 19.5 ലക്ഷം വിലവരുന്ന സ്വർണ്ണം പിടികൂടി
അമ്മയുടെ മൃതദേഹം കട്ടിലില്‍നിന്നും മകനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മകന്‍ അമ്മയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണു പ്രാഥമിക നിഗമനം. വിപിന്‍ വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു. മൃതദേഹത്തിനടുത്തുനിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു.
വിപിനും ഭാര്യയും അമ്മയും തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നതായും വഴക്കു പതിവായിരുന്നെന്നും പൊലീസിനു വിവരം ലഭിച്ചു. ഭാര്യയെങ്കിലും മനസമാധാനത്തോടെ ജീവിക്കട്ടെയെന്ന് വിപിന്റെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. സംഭവം നടക്കുമ്പോൾ വിപിന്റെ ഭാര്യയും കുട്ടിയും വീട്ടില്‍ ഉണ്ടായിരുന്നില്ല.
Post Your Comments