COVID 19Latest NewsNewsGulfQatar

കോവിഡ് ലംഘനം; 263 പര്‍ക്കെതിരെ ഖത്തറില്‍ നടപടി

ദോഹ: കൊറോണ വൈറസ് മുന്‍കരുതല്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് 263 പര്‍ക്കെതിരെ ഖത്തറില്‍ നടപടി എടുത്തിരിക്കുന്നു. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. മാസ്‌ക് ധരിക്കാത്തതിനാണ് 224 പേര്‍ പിടിയിരിക്കുന്നത്. കാറില്‍ അനുവദനീയമായ എണ്ണത്തില്‍ കൂടുതല്‍ ആളുകളെ കയറ്റി സഞ്ചരിച്ചതിനാണ് 39 പേരെ പിടികൂടിയിരിക്കുന്നത്.

രാജ്യത്ത് ഇതുവരെ 9,293 പേരെയാണ് മാസ്‌ക് ധരിക്കാത്തതിന് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുന്നത്. കാറില്‍ അനുവദനീയമായതില്‍ കൂടുതല്‍ പേരെ കയറ്റിയതിന് 332 പേര്‍ക്കെതിരെയും നടപടിയെടുത്തു. രാജ്യത്ത് പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാറില്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരൊഴികെ നാലുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുതെന്നും നിർദ്ദേശം നൽകിയിരിക്കുകയാണ്. ലംഘിച്ചാല്‍ കുറഞ്ഞത് ആയിരം റിയാല്‍ പിഴ നല്‍കേണ്ടി വരും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button