Latest NewsIndiaNews

ജമ്മു, കത്വ ഡിഡിസികളില്‍ ബിജെപിയുടെ തേരോട്ടം; ചരിത്ര നേട്ടം

ജമ്മുവിലെ റോഡ് ഗതാഗതത്തിനും കുടിവെള്ള വിതരണത്തിനും മുന്‍ഗണന നല്‍കുമെന്നും എല്ലാ മേഖലയിലും മികച്ചത് നല്‍കുമെന്നും ഭരത് ഭൂഷണ്‍ വ്യക്തമാക്കി.

ശ്രീനഗർ: ജമ്മുകശ്മീരിൽ ബിജെപിയുടെ തേരോട്ടം. ജമ്മു, കത്വ ഡിഡിസികളില്‍ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്ക് ബിജെപി പ്രതിനിധികള്‍ തെരഞ്ഞെടുക്കപ്പെട്ടു. ആദ്യമായാണ് കത്വ, ജമ്മു ഡിസിസകളിലെ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങളില്‍ ബിജെപി പ്രതിനിധികള്‍ തെരഞ്ഞെടുക്കപ്പെടുന്നത്.

Read Also: വോട്ട് ചെയ്താല്‍ നിങ്ങൾക്ക് സ്വാതന്ത്ര്യത്തിനുള്ള അവകാശം നല്‍കാം; കശ്മീരിനോട് പാകിസ്ഥാൻ

എന്നാൽ കശ്മീരില്‍ 20 ഡിസിസികളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ അഞ്ചെണ്ണത്തില്‍ ഇന്ന് ചെയര്‍മാനെയും വൈസ് ചെയര്‍മാനെയും തെരഞ്ഞെടുത്തു. കത്വയ്ക്കും ജമ്മുവിനും പുറമെ ശ്രീനഗറിലും ഷോപ്പിയാനിലും കുല്‍ഗാമിലുമാണ് ഇന്ന് അദ്ധ്യക്ഷന്മാരെ തെരഞ്ഞെടുത്തത്. ജമ്മുവിലെ ചെയര്‍മാനായി ഭരത് ഭൂഷനും വൈസ് ചെയര്‍മാനായി സൂരജ് സിംഗുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ജമ്മുവിലെ റോഡ് ഗതാഗതത്തിനും കുടിവെള്ള വിതരണത്തിനും മുന്‍ഗണന നല്‍കുമെന്നും എല്ലാ മേഖലയിലും മികച്ചത് നല്‍കുമെന്നും ഭരത് ഭൂഷണ്‍ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button