തിരുവനന്തപുരം: ഇപ്പോള്‍ ഒരു പ്രശ്നവുമില്ലാത്ത ശബരിമലയെ എടുത്തു കാണിച്ച് വോട്ട് പിടിക്കുന്ന യുഡിഎഫിനെ കണക്കിന് പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയില്‍ നിലവില്‍ ഒരു പ്രശ്‌നവുമില്ലെന്നും അങ്ങനെയൊരു സാഹചര്യത്തില്‍ യുഡിഎഫിന് ശബരിമല പ്രചാരണ വിഷയമാക്കിയാല്‍ വോട്ടുകള്‍ കിട്ടും എന്ന തോന്നല്‍ ഉണ്ടായിരിക്കുകയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. ശബരിമലയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ എന്നും സുപ്രീം കോടതി റിവ്യൂ ആരംഭിച്ചതിനു ശേഷം ശബരിമലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്യേണ്ടതായി വന്നിട്ടുണ്ടോ എന്നും മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് ചോദിച്ചു.
Read Also : കോവിഡ് വ്യാപനം രൂക്ഷം; സൗദിയില്‍ വീണ്ടും ലോക്ക്ഡൗണ്‍
‘ശബരിമലയുടെ കാര്യത്തില്‍ നേരത്തെ സുപ്രീം കോടതി ഒരു വിധി പുറപ്പെടുവിച്ചുവെന്നും പിന്നീട് ആ വിധി സുപ്രീം കോടതി തന്നെ റിവ്യൂ ചെയ്യാന്‍ തീരുമാനിച്ചതായി തീരുമാനിച്ചു. അതിനുശേഷം ശബമലയില്‍ ഉത്സവങ്ങള്‍ നടക്കുന്നുണ്ട്. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ഉത്സവങ്ങള്‍ നടക്കുന്നുണ്ട്. അവിടെ ഇപ്പോള്‍ ഒരു പ്രശ്‌നവുമില്ല. സാധാരണ ഗതിയില്‍ ഉത്സവങ്ങള്‍ നടക്കുകയാണ്. ആ വിധിയുടെ ഭാഗമായി സുപ്രീകോടതിയുടെ വിധി വരുമ്പോള്‍ മാത്രമേ ഇനിയെന്ത് വേണമെന്ന് നമ്മള്‍ ആലോചിക്കേണ്ടതുള്ളൂ.’-മുഖ്യമന്ത്രി പറഞ്ഞു.
യുഡിഎഫ് ഇപ്പോള്‍ പ്രചരണത്തിന് വേണ്ടിയുള്ള ഒരായുധമാക്കി ശബരിമല വിഷയത്തെ ഉപയോഗിക്കുകയാണെന്നും അതിനു പിറകെ തങ്ങള്‍ പോകേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു പ്രശ്‌നവും ശബരിമലയില്‍ ഇല്ലാത്ത സാഹചര്യത്തെ ‘ഇതാ പ്രശ്‌നം’ എന്ന് പറഞ്ഞുകൊണ്ട് യുഡിഎഫ് തെറ്റായ പ്രചരണം നടത്തുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
Post Your Comments