ഇന്ത്യയിലെ കൊവിഡ് രോഗികളുടെ കണക്കെടുത്താൽ അതിൽ 70 ശതമാനവും കേരളത്തിൽ നിന്നാകും. രോഗപ്രതിരോധത്തിൻ്റെ കാര്യത്തിൽ കഴിഞ്ഞ വർഷം കേരളം നമ്പർ വൺ ആയിരുന്നെങ്കിൽ രോഗം പടരുന്നതിൻ്റെ കാര്യത്തിലാണ് കേരളം ഇപ്പോൾ നമ്പർ വൺ. ഓരോ ദിവസവും 5000ത്തിലധികം പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്നത്. കേരളത്തിൻ്റെ അവസ്ഥയിൽ കേന്ദ്ര സർക്കാർ ആശങ്ക അറിയിക്കുകയും ചെയ്തു.
കേരളത്തിൽ ഇന്നലെ മാത്രം കൊവിഡ് സ്ഥിരീകരിച്ചത് 6102 പേർക്ക് ആണ്. എറണാകുളം 833, കോഴിക്കോട് 676, കൊല്ലം 651, പത്തനംതിട്ട 569, ആലപ്പുഴ 559, മലപ്പുറം 489, തൃശൂർ 481, കോട്ടയം 450, തിരുവനന്തപുരം 409, കണ്ണൂർ 289, ഇടുക്കി 269, പാലക്കാട് 217, വയനാട് 114, കാസർഗോഡ് 96 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 78 പേർക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരിൽ 60 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ് 7.26 ൽ എത്തി നിൽക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3813 ആയി.
Post Your Comments