സര്‍പ്പദോഷങ്ങള്‍വന്നുപെട്ടാല്‍ ജാതകനു ദുരിതമാണ് ഫലം. സന്തതിപരമ്പരകളെ പോലും ദോഷം പിന്തുടരുമെന്നാണ് വിശ്വാസം. ഇതിന് ഉചിതമായ പരിഹാരം ചെയ്യേണ്ടതാണ്. സര്‍പ്പദോഷങ്ങള്‍ മാറാനായി നീലകണ്ഠമന്ത്രവും ധ്യാനവും ഉത്തമമാണെന്നാണ് ആചാര്യന്‍മാര്‍ പറയുന്നത്. എന്നാല്‍, ഇത് പ്രയോഗിക്കുന്നതിനു മുമ്പ് ഉത്തമനായ ആചാര്യന്റെയടുത്തുനിന്നു ഉപദേശം തേടണം. കൃത്യമായ നിഷ്ഠയോടുകൂടി മന്ത്രം ജപിച്ചാല്‍ മാത്രമേ ഫലം ലഭിക്കൂ. മന്ത്രം തെറ്റായി ജപിക്കുന്നത് ഉചിതമല്ല.
മന്ത്രം: പ്രോം, നീ, ഠം
ഛന്ദസ്സ്: അരുണഃ
ഋഷി: ത്രിഷ്ടുപ്പ്ച്ഛന്ദഃ ശ്രീനീല കണ്‌ഠോ ദേവതാ
ധ്യാനം: ”ബാലാര്‍ക്കായുത തേജസംധൃതജടാ
ജൂടേന്ദു ഖണ്‌ഡോജ്ജ്വലം
നാഗേെ്രെന്ദ: കൃതഭൂഷണം ജപപടീം
ശൂലം കപാലം കരൈഃ
ഖട്വാംഗം ദധതം ത്രിനേത്രവിലസത്
പഞ്ചാനനം സുന്ദരം
വ്യാഘ്രത്വക്ക് പരിധാനമബ്ജനിലയം
ശ്രീ നീലകണ്ഠം ഭജേ.”
Post Your Comments