ന്യൂഡല്‍ഹി : അപ്രതീക്ഷിതമായി എത്തിയ കോവിഡ് മഹാമാരി വാഹന വില്‍പ്പനയെ വല്ലാതെ ബാധിച്ചു. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ വാഹന വ്യവസായത്തെ കൈത്താങ്ങാവുന്ന വാഹന പൊളിക്കല്‍ നയം പ്രഖ്യാപിച്ചിരിക്കുകയാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍.
Read Also : കേന്ദ്ര ബജറ്റ്; രാജ്യത്ത് വില കൂടുന്നവ, കുറയുന്നവ
2021 കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമനാണ് ദേശീയ വാഹന പൊളിക്കല്‍ നയം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ കേന്ദ്ര റോഡ്, ട്രാന്‍സ്പോര്‍ട്ട്, വകുപ്പ് മന്ത്രാലയം പുറത്തുവിടും. കേന്ദ്രത്തിന്റെ പുതിയ വാഹന വ്യവസായ മേഖലയ്ക്ക് ഗുണം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. പുതിയ വാഹന പൊളിക്കല്‍ നയം പ്രകാരം, പഴയ വാഹനങ്ങള്‍ ഒഴിവാക്കി പുതിയ വാഹനങ്ങള്‍ മാറ്റി സ്ഥാപിക്കുന്ന നയമാണ് ദേശീയ വാഹന പൊളിക്കല്‍ നയം.
പൊളിക്കല്‍ നയം പ്രകാരം സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷവും വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവുമാണ് ഉപയോഗ കാലാവധി നിശ്ചയിച്ചിരിക്കുന്നത്. പുതിയ നയം സുഗമമാക്കുന്നതിന്, പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിനായി സര്‍ക്കാര്‍ ഉപയോക്താക്കള്‍ക്ക് സാമ്പത്തികം അല്ലെങ്കില്‍ നികുതി അടിസ്ഥാനമാക്കിയുള്ള ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യും. കൂടാതെ, പുതിയ നയത്തിന്റെ മറ്റൊരു പ്രധാന നേട്ടം, പഴയതും കൂടുതല്‍ മലിനീകരണമുള്ളതുമായ വാഹനങ്ങള്‍ റോഡുകളില്‍ നിന്ന് നീക്കംചെയ്ത് വായു മലിനീകരണം കുറയ്ക്കാന്‍ സഹായിക്കുന്നു എന്നതാണ്.
Post Your Comments