മുംബൈ : ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ സെൻസെക്സ് കുതിച്ചുയർന്നു. 2315 പോയിന്റ് നേട്ടവുമായാണ് സെൻസെക്സ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 14,200 കടക്കുകയുംചെയ്തു.
Read Also : ദിനോസറിന്റെ കാല്‍പ്പാദം കണ്ടെത്തി നാല് വയസ്സുകാരി ; ചിത്രങ്ങൾ വൈറൽ
സെൻസെക്സ് 2314.84 പോയിന്റ് (5ശതമാനം) ഉയർന്ന് 48,600.61ലും നിഫ്റ്റി 646.60 പോയന്റ് (4.74 ശതമാനം) നേട്ടത്തിൽ 14,281.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1902 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 979 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 198 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
ഫാര്‍മ ഒഴികെയുള്ള സെക്ടറുകള്‍ 1 ശതമാനം മുതല്‍ 8 ശതമാനം വരെ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 2 മുതൽ 3 ശതമാനം വരെ ഉയര്‍ന്നു. ഇന്‍ഡസിന്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിന്‍സര്‍വ്, എസ്ബിഐ, എല്‍ആന്‍ഡ്ടി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
Post Your Comments