കൊല്ലം: കെ.ബി. ഗണേഷ്‌കുമാര്‍ ഇത്തവണ സ്വന്തം തട്ടകം വിട്ട് മത്സരിക്കാൻ സാധ്യത.സ്ഥിരം തട്ടകമായ പത്തനാപുരം വിട്ട് കൊട്ടാരക്കരയില്‍ മത്സരിക്കാനാണ് സാധ്യത. മൂന്നു ടേം പൂര്‍ത്തിയാക്കിയ ഐഷ പോറ്റി ഇക്കുറി മത്സരരംഗത്തുണ്ടാവില്ല. ഈ സാഹചര്യത്തിലാണ് കൊട്ടാരക്കരയിൽ ഗണേഷിനെ മത്സരിപ്പിക്കാനുള്ള ആലോചനകള്‍ ഇടത് കേന്ദ്രങ്ങളില്‍ നടത്തുന്നത്. പ്രധാനമായും കെ.എന്‍. ബാലഗോപാലിനെ പത്തനാപുരത്ത് നിര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗം കൂടിയാണിത്.
Also read : സ്റ്റേഡിയങ്ങളിൽ 50 ശതമാനം കാണികൾക്ക് പ്രവേശനം അനുവദിച്ച് തമിഴ്നാട്
കേരള കോണ്‍ഗ്രസ് ബിയുടെയും ബാലകൃഷ്ണ പിള്ളയുടേയും തട്ടകമാണ് കൊട്ടാരക്കര. യു.ഡി.എഫിലായിരുന്നപ്പോള്‍ ഈ രണ്ട് സീറ്റിലും കേരള കോണ്‍ഗ്രസ് ബിയാണ് മത്സരിച്ചിരുന്നത്. പത്തനാപുരം വിടാന്‍ ഇതുവരെ ഗണേഷ് സമ്മതം അറിയിച്ചിട്ടില്ല. പത്തനാപുരത്ത് മത്സരിച്ചാല്‍ ജയിച്ചുകയറാം എന്ന ആത്മവിശ്വാസത്തിലാണ് ഗണേഷ്. തദ്ദേശ തിരഞ്ഞെടുപ്പ് മുതല്‍ സി.പി.ഐയും ഗണേഷും തമ്മില്‍ പത്തനാപുരത്ത് അഭിപ്രായഭിന്നത നിലനില്‍ക്കുന്നുണ്ട് എന്നതും ശ്രദ്ധേയം.
Post Your Comments