
ദോഹ: ഫെബ്രുവരിയിൽ രാജ്യത്ത് ഇന്ധനവില ഉയരും. പ്രീമിയം പെട്രോളിന് 1.45 റിയാലും സൂപ്പറിന് 1.50 റിയാലുമായിരിക്കും ഫെബ്രുവരിയിലെ വില ഉണ്ടാക്കുക. ജനുവരിയിെല നിരക്കിനേക്കാൾ 15 ദിർഹമിെൻറ വർധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഡീസലിനും ഫെബ്രുവരിയിൽ വില കൂടിയിട്ടുണ്ട്. 1.45 റിയാലാണ് പുതിയ വില. ജനുവരിയേക്കാൾ 15 ദിർഹമിെൻറ വർധനവാണ് ഉണ്ടായിരിക്കുന്നത്. 2016ലാണ് ഊർജവ്യവസായിക മന്ത്രാലയം അന്താരാഷ്ട്ര വിപണിയുടെ അടിസ്ഥാനത്തിൽ രാജ്യെത്ത ഇന്ധനവില പുറത്തുവിടാൻ തുടങ്ങിയത്. 2017 മുതൽ ഖത്തർ പെട്രോളിയം ആണ് വില പ്രസിദ്ധപ്പെടുത്തുന്നത്.
Post Your Comments