Latest NewsNewsIndiaBusiness

സ്റ്റാർട്ടപ്പുകൾക്ക് തുണയായി കേന്ദ്രത്തിന്റെ പുതിയ പ്രഖ്യാപനങ്ങൾ

ഏറെ പ്രതീക്ഷകളോടെയാണ് ബജറ്റിനായി കാത്തിരുന്നത്.പ്രതീക്ഷകളിലെറെയും പ്രഖ്യാപനത്തിലുൾപ്പെടുത്തിയിട്ടുണ്ട്.

 

കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിക്കിടെ നിർണായക ബജറ്റുമായി എത്തിയിരിക്കുകയാണ് നരേന്ദ്രമോദി സർക്കാർ. രാജ്യത്തെ ആദ്യ ഫുൾടൈം വനിതാ ധനമന്ത്രിയുടെ മൂന്നാം ബജറ്റെന്നതിനൊപ്പം ചരിത്രത്തിലെ ആദ്യത്തെ പേപ്പർ രഹിത ബജറ്റെന്ന റെക്കോർഡും ഇത്തവണത്തെ കേന്ദ്ര ബജറ്റിനു സ്വന്തം. കൂടാതെ ടാബിൽ അവതരിപ്പിച്ച ബജറ്റിന്റെ സോഫ്റ്റ് കോപ്പികളാണ് വിതരണം ചെയ്തത്. അസാധാരണ ഘട്ടങ്ങളിലൊന്നിലാണ് ബജറ്റ് അവതരണം എന്ന സൂചനയോടെയായിരുന്നു ധനമന്ത്രി ആമുഖ പ്രസംഗം നടത്തിയത്.

Also read : ഉജ്ജ്വലയുടെ പ്രയോജനം കൂടുതൽ പേരിലേക്ക് എത്തിക്കുമെന്ന് നിർമല സീതാരാമൻ

കേന്ദ്ര ബജറ്റ് 2021-22 ന്റെ ഭാഗമായി 2022 മാർച്ച് വരെ സ്റ്റാർട്ടപ്പുകൾക്കുള്ള നികുതിയിളവ് ഒരു വർഷത്തേക്ക് കൂടി നീട്ടുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ തിങ്കളാഴ്ച പ്രഖ്യാപിച്ചു. മൂലധന നേട്ടത്തിനുള്ള നികുതി ഇളവും ഒരു വർഷത്തേക്ക് നീട്ടുന്നതായി ധനമന്ത്രി കൂട്ടിച്ചേർത്തു.

വ്യക്തിഗത കമ്പനികളെ (ഒപിസി) പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിർദേശങ്ങളും സർക്കാർ പറയുന്നുണ്ട്. ഇത് സ്റ്റാർട്ടപ്പുകൾക്കും പുത്തൻ ആശയങ്ങളുമായി എത്തുന്നവർക്കും സഹായകമാകും. മൂലധനങ്ങളെയും വിറ്റുവരവിനെയും നിയന്ത്രണങ്ങളില്ലാതെ വളരാൻ അനുവദിക്കുക, മറ്റേതെങ്കിലും തരത്തിലുള്ള കമ്പനികളിലേക്ക് ഏത് സമയത്തും മാറാനനുവദിക്കുക, ഒരു ഇന്ത്യൻ പൗരന് ഒപിസി സ്ഥാപിക്കാനുള്ള റെസിഡൻസി പരിധി 182 ദിവസത്തിൽ നിന്ന് 120 ദിവസമായി കുറയ്ക്കുക , പ്രവാസി ഇന്ത്യക്കാരെയും ഇന്ത്യയിലെ വ്യക്തി​ഗത കമ്പനികളുമായി സഹകരിക്കാനനുവദിക്കുക എന്നിവയാണ് സർക്കാർ മുന്നോട്ട് വെക്കുന്ന നിർദേശങ്ങൾ.ഇത് സ്റ്റാർട്ടപ്പുകൾക്ക് വലിയ പ്രോത്സാഹനമാകുമെന്നാണ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിനിടെ നിർമല സീതാരാമൻ പറഞ്ഞത്.

പ്രതീക്ഷിച്ചതുപോലെ, സ്റ്റാർട്ടപ്പ് കമ്മ്യൂണിറ്റി ഈ തീരുമാനത്തെ പ്രശംസിച്ച് രം​ഗത്തെത്തിയിട്ടുണ്ട്.ഏറെ പ്രതീക്ഷകളോടെയാണ് ബജറ്റിനായി കാത്തിരുന്നത്.പ്രതീക്ഷകളിലെറെയും പ്രഖ്യാപനത്തിലുൾപ്പെടുത്തിയിട്ടുണ്ട്. വരുമാനത്തിന്മേലുള്ള നികുതിയിളവ്, നിക്ഷേപം എന്നിവ ഒരു വർഷത്തേക്ക് കൂടി വർദ്ധിപ്പിച്ചത് രാജ്യത്തെ സ്റ്റാർട്ടപ്പ് വളർച്ചയ്ക്ക് ഗുണം ചെയ്യും. എം‌എസ്‌എം‌ഇകളിലെ നിക്ഷേപവും 2കോടി വരെയുള്ള വായ്പകളുടെ മൊറട്ടോറിയവും ഇന്ത്യൻ കോർപ്പറേറ്റുകളുടെ കാര്യത്തിൽ നിർണായക പങ്ക് വഹിച്ചേക്കും.വുഡൻ സ്ട്രീറ്റിന്റെ സ്ഥാപകൻ ലോകേന്ദ്ര റാണാവത്ത് കുറിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button